ആഭ്യന്തര മത്സ്യോല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി
തൃശൂര്‍: മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത നേടുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പീച്ചി ഫിഷറീസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷം പന്ത്രണ്ടര കോടി മത്സ്യകുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തിനാവശ്യം. ഇതില്‍ രണ്ടര കോടി കുഞ്ഞുങ്ങളെ മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. കൂടുതല്‍ ഹാച്ചറികള്‍ സ്ഥാപിച്ച് ലക്ഷ്യം കൈവരിക്കാനാണ് ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ തനത് ഇനങ്ങളായ വരാല്‍, കാളാഞ്ചി തുടങ്ങി മത്സ്യങ്ങളെ കൂടി പീച്ചി, കുളത്തൂര്‍പ്പുഴ, നെല്ലാര്‍, കല്ലോട് എന്നിവിടങ്ങളിലെ ശുദ്ധജല ഹാച്ചറികളില്‍ നിന്നും ഉല്‍പാദിപ്പിക്കും. മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിലൂടെ സാമൂഹ്യ ആരോഗ്യ സുരക്ഷ കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.സി.എന്‍ ജയദേവന്‍ എം.പി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിതാ വാസു എന്നിവര്‍ മുഖ്യാതിഥികളായി. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു. നിര്‍മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ എം.എം ബോസ്‌കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 4.64 കോടി രൂപ ചെലവില്‍ 4486 ചതുരശ്ര അടിയില്‍ ഓഫിസ് കെട്ടിടം, 3.8 ഏക്കര്‍ സൈറ്റ് ഡവലപ്പ്‌മെന്റ്,628 മീറ്ററില്‍ കമ്പിവേലി, 196 മീറ്റര്‍ കരിങ്കല്‍ ഭിത്തി നിര്‍മാണം, കുളനവീകരണം, പ്ലംബിങ് പണികള്‍, ആര്‍.സി.സി ടാങ്കുകള്‍, കാന തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."