തലസ്ഥാനത്തെ സ്പോര്‍ട്സ് ഹബിന് അന്താരാഷ്ട്ര അവാര്‍ഡ്
തിരുവനന്തപുരം: ഐ.എല്‍ ആന്റ് എഫ്.എസിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്വത്തോടെ നിര്‍മിച്ച തിരുവനന്തപുരത്തെ സ്പോര്‍ട്സ് ഹബിന് മികച്ച വേദിക്കുള്ള പ്രശസ്തമായ ഡേവിഡ് വിക്കേഴ്സ് അവാര്‍ഡ് ലഭിച്ചു. ഫ്രാന്‍സ്, മെക്സിക്കോ, അമേരിക്ക, ജപ്പാന്, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ ആറ് പ്രമുഖ സ്പോര്‍ട്സ് കോംപ്ലക്സുകളോട് മത്സരിച്ചാണ് സ്പോര്‍ട്സ് ഹബ് ഒന്നാമതെത്തിയത്.ലോകോത്തരനിലവാരമുള്ളതും വികസനത്തിന് മാതൃകയുമാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യഫണ്ടിംഗോടെ പൂര്‍ത്തിയാക്കിയ സ്പോര്‍ട്സ് ഹബ് എന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തി.
345 കോടി രൂപ മുതല്‍ മുടക്കില്‍ കാര്യവട്ടത്ത് നിര്‍മിച്ച ആര്‍ട്ട് കം ഫുട്ബോള്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം അരീന, ക്ലബ് ഹൗസ്, ഗസ്റ്റ് റൂം, കണ്വന്ഷന് സെന്റര്‍, ചില്ലറ വില്‍പ്പന ശാലകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പ്രമുഖ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ പ്രമോട്ടറായ തെന്വിക്ക് പ്രീമിയര്‍ ക്രിക്കറ്റ്, ഫുട്ബോള്‍ അക്കാദമിയുടെ കേന്ദ്രം കൂടിയാണിത്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ നടന്ന സാഫ് സുസുക്കി കപ്പും ഇവിടെ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."