HOME
DETAILS
MAL
കേരളത്തെ പിണറായി വര്‍ഗീയതയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
backup
January 12 2019 | 05:01 AM
തിരുവനന്തപുരം: കേരളത്തെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തിനെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ യു.ഡി.എഫ് നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ടാണ് നേരിടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് എടുത്ത നിലപാടാണ് ശരി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. സര്‍ക്കാരും സി.പി.എമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."