HOME
DETAILS
MAL
ഹൈക്കോടതിയില്‍ നാല് ജഡ്ജിമാരുടെ നിയമനത്തിന് കൊളീജീയത്തിന്റെ അംഗീകാരം
backup
January 31 2020 | 04:01 AM
കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് ജഡ്ജിമാരുടെ നിയമനത്തിന് സുപ്രിംകോടതി കൊളീജിയം അംഗീകാരം നല്കി. അഭിഭാഷകരായ ടി.ആര് രവി, ബച്ചു കുര്യന് തോമസ് , പി.ഗോപിനാഥ്, ജില്ലാ ജഡ്ജി എം.ആര് അനിത എന്നിവരാണ് പുതിയ ഹൈക്കോടതി ജഡ്ജിമാര്‍. 29നാണ് കൊളീജീയം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുതിര്‍ന്ന അഭിഭാഷകനായ ബച്ചു കുര്യന് തോമസ് സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി തോമസിന്റെ മകനാണ്. മുതിര്‍ന്ന അഭിഭാഷകനായ പി.ഗോപിനാഥ്, മേനോന് ആന്‍ഡ് പൈയിലെ പാര്‍ട്ണറാണ്. ടി.ആര് രവി ഗവ. പ്ലീഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.ആര് അനിത നിലവില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയാണ് . കേരള ഹൈക്കോടതിയില്‍ 35 സ്ഥിരം തസ്തികകളും 12 അധിക തസ്തികകളുമാണ് ജഡ്ജിമാരുടേതായുള്ളത്. ഈ വര്‍ഷം ജനുവരി ഒന്നിലെ കണക്കനുസരിച്ച് 15 ഒഴിവുകളാണ് നിലവില്‍ ഹൈക്കോടതിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."