നൈപുണി പരിശീലനം സംഘടിപ്പിച്ചു
അരിമ്പൂര്‍: 110 വിദ്യാര്‍ഥികള്‍ക്ക് ജീവിത നൈപുണി പരിശീലനം സംഘടിപ്പിച്ച് അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകയായി. പേപ്പര്‍ ബാഗ്, ഫ്‌ളവര്‍ വെയ്‌സ്, മെയ്ക്കിങ്, ചന്ദന തിരി, കളിപ്പാട്ടം എന്നിങ്ങിനെ വ്യത്യസ്ഥ 10 നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കളരിയില്‍ പരിശീലിപ്പിക്കുന്നത്.
ഇതോടൊപ്പം വിവിധ ശുചീകരണ പ്രവര്‍ത്തന പരിപാടികളും ശുചീകരണ സാമഗ്രികളുടെ നിര്‍മാണ പരിശീലനവും നടക്കും. അരിമ്പൂര്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് പതിവ് രീതിയില്‍ നിന്ന് വേറിട്ടതായി. ഉദ്ഘാടകയായ ജയ ശ്രീ രവിയുള്‍പ്പടേയുള്ള ജനപ്രതിനിധികള്‍ ഫ്‌ളവര്‍ വെയ്‌സ് നിര്‍മാണം പരിശീലിച്ചു കൊണ്ടാണ് ബാലസഭ ജീവിത നൈപുണി പരിശീലനം ഉദ്ഘാടനം ചെയ്തത്.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസ് മുഖ്യാതിഥിയായി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ സുരേഷ് അധ്യക്ഷയായി. വിജിത പ്രതാപന്‍, ഓമന അശോകന്‍, അജയകുമാര്‍ കെ.എ, ശോഭ ഷാജി സംസാരിച്ചു. വി.എസ് ഉണ്ണികൃഷ്ണന്‍, അശോകന്‍, സീനത്ത് മുഹമ്മദലി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ബാലസഭ കണ്‍വീനര്‍ ഷിമി ഗോപി സ്വഗതവും എ.എല്‍ തോമസ് നന്ദിയും പറഞ്ഞു. ഈ പരിശീലനത്തിന് തുടര്‍ച്ചകളുണ്ടാകുമെന്നും ആവശ്യമായ ഫണ്ട് ഉള്‍പെടുത്തുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."