സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവനന്തപുരം: യുവ നടിക്കെതിരെ നടന്ന അതിക്രമം സാംസ്‌ക്കാരിക കേരളത്തിനേറ്റ കളങ്കമാണെന്ന്് സംവിധായകന്‍ ഷാജി എന്‍ കരുണ്‍. കലാകാരനായി ജനിക്കുക എന്നതു തന്നെ പുണ്യമായി കരുതുന്ന സമൂഹമാണ് നമ്മുടേത്. അത്തരമൊരു സ്ഥലത്ത്് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നാവത്ത കാര്യമാണ് സംഭവിച്ചത്. ഉണര്‍വ് സാംസ്‌ക്കാരിക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് കൊച്ചി സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പി .നാരായണക്കുറുപ്പ്, മുരുകന്‍ കാട്ടാക്കട, പ്രൊഫ. കെ ഓമനക്കുട്ടി, മേനക സുരേഷ്, കൊല്ലം തുളസി, സോനാ നായര്‍, പൂജപ്പുര രാധാകൃഷ്ണന്‍, ഗോശാല വിഷ്ണു വാസുദേവന്‍, ജയകുമാര്‍ ഭാവചിത്ര, ബിനു കിരിയത്ത്, ദര്‍ശന്‍ രാമന്‍, ഗോപന്‍ ചെന്നിത്തല, അനില്‍ പ്ാളാവോട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."