സാരഥി മോട്ടോഴ്സിന്റെ ഷോറൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
കോവളം: കോവളം ബൈപാസിലെ മുട്ടത്തറയിലെ സാരഥി മോട്ടോഴ്സിന്റെ ഷോറൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കെട്ടിടത്തില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പട്ടതിനാല് ആളാപായമുണ്ടായില്ല.
കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ പറ്റി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോറൂമിന് പുറകുവശത്തെ പെയിന്റിങ് വര്ക്ഷേപ്പിലാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നതും വലിയ തോതില്‍ കറുത്ത പുകപടലം ഉയര്‍ന്നതുമാണ് പരിഭ്രാന്തി പരത്തിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാക്കയില്‍ നിന്ന് മൂന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകളും ചെങ്കല്‍ചൂളയില്‍ നിന്നും വിഴിഞ്ഞത്ത് നിന്നും ഒരോ ഫയര്‍ യൂനിറ്റുകളും എത്തി ഒരു മണിക്കൂറോളം ശ്രമം നടത്തിയാണ് തീ പൂര്‍ണമായും അണച്ചത്. കാറുകള്‍ പെയിന്റ് ചെയ്യുന്ന പെയിന്റിങ് ബൂത്തിലെ എക്സോസ്റ്റ് പൈപ്പിലെ ബഫറില്‍ ഉണ്ടായ ഷോര്‍ട്ട്സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രധാമിക വിവരം.
അഞ്ചു ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് കരുതുന്നതെന്നും പെയിന്റിങ് ബൂത്തും ഉപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചതായും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."