ഫോട്ടോ പ്രദര്‍ശനം നാളെ തുടങ്ങും
തിരുവനന്തപുരം: സ്വദേശാഭിമാനി-കേസരി പുരസ്കാര സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം നാളെ രാവിലെ 11ന് ടാഗോര്‍ തിയേറ്ററില്‍ അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ശ്രദ്ധേയമായ 60 വാര്‍ത്താചിത്രങ്ങള്‍, കാര്ട്ടൂണുകള്, 1956-ലെ ദിനപത്രങ്ങളില്നിന്നുള്ള പത്ര പേജുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. സംവിധായകന് ഷാജി എന്‍.കരുണ്‍, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, ബി.ജയചന്ദ്രന്, കെ.ആര്.അജയന്, പി.റഹീം തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് നിയമസഭാ സാമാജികരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന മനസ്സുതുറക്കല്‍ എന്ന പരിപാടി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് 150ല്‍പരം കാശ്മീരി കലാകാരന്മാര് പങ്കെടുക്കുന്ന നൃത്തപരിപാടിയും നടക്കും. 28ന് വൈകിട്ട് 5.30ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ 2015-ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."