ഇടതുമുന്നണിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ: മന്ത്രി കെ.രാജു
പുനലൂര്‍: കോണ്‍ഗ്രസ് ഭരണം കേരളത്തിലെ സമസ്ത മേഖലകളെയും താറുമാറാക്കിയതുമൂലം, ഇടതുമുന്നണിയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയാണെന്ന് വനംമന്ത്രി അഡ്വ. കെ രാജു പറഞ്ഞു.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇടമണില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്താന്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തെന്മല പഞ്ചായത്തിലെ ചെറുകടവില്‍ നിന്നും ആരംഭിച്ച സ്വീകരണപരിപാടി ഉപ്പുകുഴി, തോണിച്ചല്‍, ആനപെട്ടകോങ്കല്‍, ഇടമണ്‍ സത്രം, വെള്ളിമല, ഇടമണ്‍-34, ഉറുകുന്ന് കോളനി, നേതാജി, ഒറ്റക്കല്‍, 40-ാം മൈല്‍, തെന്മല ഡാം ജംഗ്ഷന്‍, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ കഴുതുരുട്ടി, ഇടപ്പാളയം, പള്ളിമുക്ക്, മുരുകന്‍പാഞ്ചാല്‍, പാലരുവി, അമ്പനാട്, പൂന്തോട്ടം, വെഞ്ച്വര്‍, ഫ്‌ളോറന്‍സ് തുടങ്ങിയമേഖലകളിലൂടെ നെടുമ്പാറയില്‍ സമാപിച്ചു.
ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് എച്ച് അബ്ദുല്‍ ഖാദര്‍, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലൈലജ, വൈസ്പ്രസിഡന്റ് എല്‍ ഗോപിനാഥപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."