അഗ്‌സത്യാര്‍കൂടം: തീരുമാനം വഞ്ചനയെന്ന് വനിതാ സംഘടനകള്‍
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിങിന് അവസരം നിഷേധിച്ച വനംവകുപ്പ് തീരുമാനം വഞ്ചനയാണെന്ന് വിവിധ സ്ത്രീപക്ഷ സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനുവരി 24ന് സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സ്ത്രീകളെ വനംവകുപ്പ് നടത്തുന്ന ട്രക്കിങില്‍ പങ്കെടുപ്പിക്കാമെന്ന് വനംമന്ത്രി കെ. രാജു ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് ട്രക്കിങിന് താല്‍പര്യമുള്ള 51 സ്ത്രീകളുടെ പട്ടിക വകുപ്പിന് കൈമാറി. എന്നാല്‍ ട്രക്കിങിനായെത്തിയപ്പോള്‍ പത്തു സ്ത്രീകളെ അതിരുമല പോകാന്‍ അനുവദിക്കാമെന്ന നിലപാടാണ് എടുത്തത്. ഇത് സ്ത്രീപുരുഷ സമത്വത്തിന് എതിരാണെന്നും വഞ്ചനയാണെന്നും അവര്‍ ആരോപിച്ചു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പെണ്ണൊരുമ അംഗം എം. സുല്‍ഫത്ത്, വിങ്‌സ് കേരള അംഗം ദിവ്യ ദിവാകരന്‍, നടി ഹിമ ശങ്കര്‍, ബുള്ളറ്റ് ക്ലബ്ബംഗം ആര്‍. ഷൈനി, അന്വേഷി അംഗം രജിത തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."