HOME
DETAILS
MAL
'മുന്നോക്ക സംവരണം: മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് '
backup
January 31 2020 | 04:01 AM
തിരുവനന്തപുരം : മുന്നോക്കക്കാരിലെ പിന്നോക്കര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തകര്‍. മുന്നോക്കക്കാരിലെ പിന്നോക്കര്‍ക്ക് സംവരണം നടപ്പക്കാനുള്ള ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭാ തീരുമാനം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവും സാമൂഹ്യനീതിയുടെ താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതുമാണ്.
രാജ്യത്താദ്യമായി സംവരണത്തിന് സാമ്പത്തികം മാനദണ്ഡമായി സ്വീകരിച്ചു നടപ്പിലാക്കി ഭരണഘടനാ താല്‍പര്യങ്ങളെ അട്ടിമറിച്ച സംസ്ഥാനമാണ് കേരളം.
ഭരണഘടനയുടെ മൂല്യങ്ങളോടും താല്‍പര്യങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ ഭരണഘടനാ അട്ടിമറിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കുട്ടി അഹമ്മദ് കുട്ടി (മുസ്‌ലിം ലീഗ്), കെ അംബുജാക്ഷന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), ജെ സുധാകരന്‍ ഐ.എ.എസ് (ബി.എസ്.പി), ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി), സജി കൊല്ലം (ഡി.എച്ച് ആര്‍.എം.പാര്‍ട്ടി), മൂവാറ്റുപുഴ അഷറഫ് മൗലവി (എസ്.ഡി.പി.ഐ)ജെ ദേവിക, ഷംസീര്‍ ഇബ്‌റാഹീം (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്),ടി.പി അഷറഫ് അലി (എം.എസ്.എഫ്),പി.എം വിനോദ് (കെ.പി.എം.എസ് ), പ്രൊഫ. ജെന്നി റൊവീന, സി.കെ അബ്ദുല്‍ അസീസ്, ഡോ. വര്‍ഷ ബഷീര്‍, കെ.കെ ബാബുരാജ്, എന്‍.കെ അലി (മെക്ക), ഒ.പി രവീന്ദ്രന്‍ (എയ്ഡഡ് സെക്ടര്‍ സംവരണ സമര സമിതി), കെ.കെ.കൊച്ച്, എം ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ),സര്‍വ്വന്‍ പീതാംബരന്‍ (അഖില കേരള പുലയ ഉദ്ധാരണ സഭ), അഡ്വ. ബിനോയ് (ബാക്ക് വാര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍) തുടങ്ങിയവരാണ് സംയുക്തപ്രസ്താവന ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."