ബസിടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു
ആറ്റിങ്ങല്‍: സ്വകാര്യ ബസിടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു. ചെറുവള്ളിമുക്ക് ശ്രീ കൃഷ്ണ നിനവാസില് സുദേവന്-ശാന്ത ദമ്പതികളുടെ മകന് ബിജു(47) ആണ് മരിച്ചത്. ആറ്റിങ്ങല്‍ ദേശീയപാതയില്‍ കച്ചേരി ജങ്ഷനില്‍ ശനിയാഴ്ച രാവിലെ7 മണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് റോഡില്‍ നിന്നും ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്കിലേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു ബിജു. ആറ്റിങ്ങല്‍ നിന്ന് വര്‍ക്കലയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്.
ഇടിയുടെആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് ബുള്ളറ്റിനെ കോര്‍ത്തെടുത്ത് സമീപത്തെ ഹെഡ് പോസ്റ്റ് ഓഫിസ് മതില് തകര്‍ത്താണ് നിന്നത്. ഗുരുതരമായി പരുക്കേറ്റ ബിജുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൈകുന്നേരം 4 മണിയോടെ മരണമടയുകയായിരുന്നു. 'അജിമോന്' ബസിലെ ഡ്രൈവറാണ് ബിജു. ഭാര്യ: ആശ, മകള്‍: അയറിന് (മൂന്നര), സഹോദരി: രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."