HOME
DETAILS
MAL
കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഇനി ഷൊര്‍ണൂരിലേക്കും
backup
January 31 2020 | 04:01 AM
നിലമ്പൂര്‍: കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ നാളെ മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ സര്‍വിസ് നടത്തും. ഷൊര്‍ണൂരില്‍ രാത്രി 11.00 ന് എത്തുന്ന ട്രെയിന്‍ , തിരിച്ച് പുലര്‍ച്ചെ 4.00 നു കണ്ണൂരിലേക്കു മടങ്ങും.
സര്‍വിസ് ഷൊര്‍ണൂരിലേക്ക് നീട്ടിയതോടെ കല്ലായി, ഫറോക്ക്, കടലുണ്ടി, പരപ്പനങ്ങാടി,താനൂര്‍, തിരൂര്‍, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്പി, കാരക്കാട്, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളിലെത്തി ചേരേണ്ടവര്‍ക്കും, കുറ്റിപ്പുറം ഇറങ്ങി ഗുരുവായൂര്‍ എത്തിച്ചേരേണ്ടവര്‍ക്കും പ്രയോജനകരമായി മാറും.
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രാത്രിയാത്രാ അനുമതി ലഭിച്ചതോടെ ട്രിച്ചി-പാലക്കാട് ഫാസ്റ്റ് പാസഞ്ചര്‍ നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."