HOME
DETAILS
MAL
മരം തലയില്‍ വീണ് ഗൃഹനാഥന് മരിച്ചു
backup
February 26 2017 | 01:02 AM
നെയ്യാറ്റിന്‍കര: മുറിച്ചു കൊണ്ടിരുന്ന മരം തലയില്‍ വീണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഗൃഹനാഥന് മരിച്ചു. കുന്നത്തുകാല്‍ വാറുവിള പുത്തന്‍വീട്ടില്‍ കനകയ്യന് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ മാരായമുട്ടത്തിനു സമീപം അണമുഖത്തായിരുന്നു അപകടം.
മറ്റ് ജോലിക്കാര്‍ മരം മുറിക്കവേ കനകയ്യന് അയാളുടെ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മരത്തിനു സമീപത്തെത്തിയപ്പോള്‍ മരം മുറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ: ലീല. മക്കള്‍: സ്വപ്ന, സന്ധ്യ. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാരായമുട്ടം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."