എന്‍.വി കൃഷ്ണവാര്യര്‍ അനുസ്മരണം
മങ്ങാട്: ഡോ. എന്‍.വി കൃഷ്ണ വാര്യരുടെ ജന്മശത വാര്‍ഷികത്തോട് അനുബന്ധിച്ച് മങ്ങാട് ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു.
കാലിക്കറ്റ് ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ജി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് പ്രൊഫ. എം സത്യപ്രകാശം അധ്യക്ഷനായി. പത്രപ്രവര്‍ത്തകന്‍ മങ്ങാട് സുബിന്‍ നാരായണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. എസ് ശ്രീനിവാസന്‍, എസ് സുവര്‍ണ കുമാര്‍, ടി ഡി സദാശിവന്‍, സില്‍മ, ഷെറിന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുദേവ കലാവേദിയുടെ ക്യാഷ് അവാര്‍ഡുകളും പാരിതോഷികങ്ങളും കിളികൊല്ലൂര്‍ എസ് ഐ പ്രസാദ് വിതരണം ചെയ്തു. സര്‍ഗ സുഗന്ധം എന്ന ഗ്രന്ഥത്തിന് തെങ്ങമം ബാലകൃഷ്ണന്‍ അവാര്‍ഡ് ലഭിച്ച പ്രൊഫ. എം സത്യപ്രകാശത്തെയും പ്രൊഫ. ജി കെ ശശിധരനെയും എസ് ഐ പ്രസാദിനെയും ചടങ്ങില്‍ ആദരിച്ചു. നേരത്തെ നടന്ന എന്‍ വി കൃഷ്ണ വാര്യര്‍ അനുസ്മരണ കവി അരങ്ങില്‍ വാളത്തുംഗല്‍ തങ്കമണി, അപ്‌സര ശശികുമാര്‍, പുത്തൂര്‍ മോഹന്‍ കുമാര്‍, ഉമ്മന്നൂര്‍ ബാലചന്ദ്രന്‍, ജലജാ പ്രകാശം, ചാന്ദ്‌ന, മുഖത്തല അയ്യപ്പന്‍ പിള്ള എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ടി.ഡി സദാശിവന്‍ അധ്യക്ഷനായിരുന്നു. വേദി സെക്രട്ടറി ജി ഉപേന്ദ്രന്‍ സ്വാഗതവും ആറ്റൂര്‍ ശരത്ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."