ഭരണഘടനാ സന്ദേശ യാത്ര; ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊല്ലം: ഭരണഘടനയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക, ഭരണഘടനയെപ്പറ്റി ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാ മിഷന് ജനുവരി 23, 24 തിയതികളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഭരണഘടനാ സന്ദേശ യാത്രയുടെയും ഭരണഘടന സംഗമത്തിന്റെയും ജില്ലാതല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ഭരണഘടനാ സംഗമ വേദികളായ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എന്നീ സ്ഥലങ്ങളിലെ സന്ദേശയാത്രയുടെ വിജയത്തിനായി ജില്ലയില്‍ 101 അംഗ സംഘാടക സമിതിയ്ക്ക് രൂപം നല്കി.
ഓരോ സംഗമ സ്ഥലങ്ങളിലും 100 പേര് പങ്കെടുക്കുന്ന ബൈക്ക് റാലി, ജനപ്രതിനിധികള്‍ പങ്കെടുത്തുകൊണ്ടുള്ള പൊതുയോഗങ്ങള്‍, പുസ്തക താലപ്പൊലി എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ഞൂറിലധികം ആളുകള്‍ ഓരോ സാക്ഷരതാ സംഗമ വേദിയിലും പങ്കെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീലേഖാ വേണുഗോപാല്‍, സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍ വങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."