നവജാത ശിശുവിന് വൈകല്യം; കുഞ്ഞിനെ മാറ്റിയതാണെന്ന് ബന്ധുക്കള്‍
മെഡിക്കല്‍ കോളജ്:നവജാത ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയതാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പൊലിസില്‍ പരാതിയും നല്കി. വെള്ളിയാഴ്ച ഉച്ചയോടെ ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍.
കാട്ടാക്കട കുറ്റിച്ചല്‍ വിനീഷ് ഭവനില്‍ വേലായുധന് പിള്ളയാണ് ഇത് സംബന്ധിച്ച് മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രസവത്തിന് മുന്‍പ് പല പ്രാവിശ്യം സ്കാന്‍ ചെയ്തിട്ടും വൈകല്യങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ ഒന്നും പറഞ്ഞില്ലെന്ന്് പരാതിയില്‍ പറയുന്നു. പ്രസവ ദിവസം മറ്റു രണ്ടു പ്രസവങ്ങള്‍ കൂടെ നടന്നുവെന്നും ആശുപത്രി അധികൃതരുടെ ഒത്താശയില്‍ കുഞ്ഞിനെ മാറ്റി നല്‍കിയെന്നുമാണ് പരാതി. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്കാന് ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."