'പിറന്ന മണ്ണില്‍ ജീവിച്ചുമരിക്കാന്‍ ആലപ്പാട്ടുകാര്‍ക്ക് അവസരം നല്‍കണം'
കൊല്ലം: പിറന്ന മണ്ണില്‍ ജീവിച്ചുമരിക്കാന്‍ ആലപ്പാട്ടുകാര്‍ക്ക് അവസരം നല്‍കണമെന്നും ആരൊക്കെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും യൂത്ത് കോണ്‍ഗ്രസ് ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമരസമിതിയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സേവ് ആലപ്പാട് മൂവ്മെന്റിന് പിന്തുണ നല്‍കിക്കൊണ്ട് നടത്തിയ ഐക്യദാര്‍ഡ്യ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂര്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് പ്രസിഡന്റ് എസ്. ദീപു, ആര്. രാജശേഖരന്, സജിന്‍ ബാബു, കെ.എസ് പുരം സുധീര്‍, സി.ഒ കണ്ണന്, രതീഷ് പട്ടശ്ശേരി, കെ.ജി രവി, കെ. മുനമ്പത്ത് വഹാബ്, ബിന്ദു ജയന്, ആര്. ബേബി, താഹിര്‍ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."