HOME
DETAILS

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും തെരുവില്‍

  
backup
January 31 2020 | 04:01 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%ac-4
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്ദാന ലംഘനത്തെതുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും തെരുവില്‍. ഒരു വര്‍ഷം മുന്‍പ് സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ അമ്മമാരുടെ പട്ടിണി സമരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. 
അന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ വന്നതോടെയാണ് ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം എന്‍ഡോസള്‍ഫാന്‍ രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.  
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന്റെ മുന്നിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വീണ്ടും സമരത്തിലേക്ക് വലിച്ചിഴക്കുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യഭരണകൂടങ്ങള്‍ക്ക് അപമാനമാണെന്ന് സുധീരന്‍ പറഞ്ഞു.
 സര്‍ക്കാരിന്റെ തെറ്റായ സമീപനമാണ് ഇവര്‍ വീണ്ടും സമരത്തിനെത്തിയതിനു കാരണം. ഇനിയും ഒരു സമരത്തിന് അമ്മമാരെയും കുട്ടികളെയും തെരുവിലിറക്കരുത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് താന്‍ കത്തുനല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ദുരിതബാധിതര്‍ പങ്കെടുത്തു.  ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ദയാബായിയുടെ നാടകവും അരങ്ങേറി. എസ്. രാജീവന്‍, ബാപ്പുജി, സക്കീര്‍ നേമം, ജോസ് ചാലക്കുടി, സാജന്‍ വേളൂര്‍, സ്വീറ്റാ ദാസന്‍, ഷാഫി സുഗിരി, മാഗ്ലിന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  25 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  25 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago