മൂന്നു കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍
കഠിനംകുളം: തലസ്ഥാന ജില്ലയിലെ ചില്ലറ വ്യാപാരികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശിയെ പൊലിസ് അറസ്റ്റുചെയ്തു. ഉസ്ലംപെട്ടി സ്വദേശി വിനോദ് (28)ആണ് വില്‍പ്പനക്കായി കൊണ്ടുവന്ന മൂന്നു കിലോയോളം കഞ്ചാവുമായി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് പിടിയിലായത്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് വില്പനയെ കുറിച്ചു നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. കമ്പം, തേനി, ഉസ്ലംപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ കഞ്ചാവ് കച്ചവടക്കാരുടെ ഏജന്റായിരുന്നു ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രായില്‍ നിന്ന് കഞ്ചാവ് വാങ്ങുന്ന ഇയാള്‍ കിലോക്ക് പതിനായിരം രൂപ യാണ് ചില്ലറ വില്പനക്കാരില് നിന്നും വാങ്ങുന്നത്. ഇവര്‍ ഇത് ഇരുനൂറ്, അഞ്ഞൂറ് രൂപയുടെ പൊതികളാക്കി ഏകദേശം എണ്‍പതിനായിരം രൂപക്ക് വില്‍ക്കുകയാണ് പതിവെന്ന് പൊലിസ് പറഞ്ഞു.
ഇത്തരത്തിലുള്ള സംഘങ്ങളെ പിടികൂടാന്‍ കൂടുതല്‍ അന്വേഷണം തുടരുമെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. ഡി.സി.പി അരുള്‍ ബി. കൃഷ്ണയുടെ നിര്‍ദ്ദേശാനുസരണം കണ്ട്രോള്മെന്റ് അസി.കമ്മിഷണര്‍ സുരേഷ്കുമാര്‍ വി, കഴക്കൂട്ടം അസി.കമ്മിഷണര്‍ പ്രമോദ്കുമാര്‍, സി.ഐ അജയ്കുമാര്‍ എസ്.ഐ ഷാജി ഷാഡോ എസ്.ഐ സുനില്‍ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."