HOME
DETAILS
MAL
സമൂഹത്തെ ദുരന്തത്തിലേക്ക് കൊണ്ടുപോവുകയാണ് മോദിയുടെ ലക്ഷ്യം: എന്‍.കെ പ്രേമചന്ദ്രന് എം.പി
backup
January 12 2019 | 06:01 AM
ഇരവിപുരം: മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം പാര്‍ലമെന്റില്‍ പാസാക്കിയതിലൂടെ വലിയ ദുരന്തത്തിലേക്ക് സമൂഹത്തെ കൊണ്ടു പോകുകയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറഞ്ഞു. മുസ്ലിം സംയുക്തവേദി സംസ്ഥാന കമ്മറ്റി മുത്വലാക്കും ശബരിമലയുടെ പേരിലുള്ള ആക്രമണങ്ങളും എന്ന വിഷയത്തില്‍ കൊല്ലൂര്‍വിള പളളിമുക്കില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം സംയുക്ത വേദി ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ അധ്യക്ഷനായി. കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മന്‍സൂര്‍ ഹുദവി, കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, ബി.എന്‍ ശശികുമാര്‍, മുഹമ്മദ് അനസ് അല്‍ ഖാസിമി, നാസര്‍, ഷംനാദ് പള്ളിമുക്ക്, നവാസ് പണയില്‍, ഷെഫീക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."