HOME
DETAILS
MAL
സാമ്പത്തിക വിദഗ്ധയും എ.എ.പി നേതാവുമായ മീര സന്യാല്‍ അന്തരിച്ചു
backup
January 12 2019 | 06:01 AM
മുംബൈ: സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മീര സന്യാല്‍ അന്തരിച്ചു. 57 വയസായിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് സ്വവസതിയില്‍ ആയിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നു.
കൊച്ചിയില്‍ ജനിച്ച മീര 30 വര്‍ഷം നീണ്ട ബാങ്കിങ് കരിയര്‍ അവസാനിപ്പിച്ച് സ്കോട്ട്ലന്‍ഡ് റോയല്‍ ബാങ്ക് സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ മുംബൈ മണ്ഡലത്തില്‍ എ.എ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇവിടെ 2009 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."