HOME
DETAILS
MAL
ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിനുള്ള ചെന്നിത്തലയുടെ നോട്ടിസ് തള്ളി
backup
January 31 2020 | 05:01 AM
തിരുവനന്തപുരം: നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണറുടെ പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടിസ് തള്ളി. സ്പീക്കര്‍ അധ്യക്ഷനായ കാര്യോപദേശ സമിതിയുടെതാണ് തീരുമാനം.
നിയമസഭ പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് ശരിയല്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തുമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇതുകൊണ്ടൊക്കെ തന്നെ ഗവര്‍ണറെ തിരികെ വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രായോഗികവും നിയമപരവുമായി നോക്കിയാല്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം അനുവദിക്കാന്‍ ആകില്ലെന്നാണ് കാര്യോപദേശ സമിതി യോഗത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."