ഓസ്‌കര്‍: കേയ്‌സി അഫ്‌ലക് മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി
ലോസ് ആഞ്ചലസ്: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 89ാമത് ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ പ്രകടനത്തിന് കേയ്‌സി അഫ്‌ലക് മികച്ച നടനായി
[caption id="attachment_251580" align="aligncenter" width="506"] എമ്മ സ്റ്റോണ്‍[/caption].ലാ ലാ ലാന്‍ഡിലെ നായിക എമ്മ സ്റ്റോണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
[caption id="attachment_251334" align="alignnone" width="976"] മഹര്‍ഷല അലി[/caption]ആറ് പുരസ്‌കാരങ്ങളുമായി ലാ ലാ ലാന്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. നടന് പുറമെ ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് ,ഛായാഗ്രാഹണം: ലൂയിസ് സാന്‍ഡ്‌ഗ്രെന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് ,ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് എന്നീ പുരസ്താരങ്ങളാണ് ലാ ലാ ലാന്‍ഡ് സ്വന്തമാക്കിയത്. മൂണ്‍ലൈറ്റ് ആണ് മികച്ച ചിത്രം.
[caption id="attachment_251412" align="aligncenter" width="670"] 'ദ സെയില്‍സ് മാന്‍'[/caption]
മികച്ച വിദേശഭാഷാ ചിത്രമായ ഇറാന്റെ 'ദ സെയില്‍സ് മാന്‍' ( അസ്ഹര്‍ ഫര്‍ഹാദി) തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പെടുത്തിയ യാത്രവിലക്കില്‍ പ്രതിഷേധിച്ച് സെയില്‍സ്മാന്റെ അണിയറ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
സിറിയന്‍ യുദ്ധക്രൂരതയുടെ ദൃശ്യാവിഷ്‌കാരമായ വൈറ്റ്‌ഹെല്‍മറ്റ് മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തു.
ഒന്‍പതു ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ലാ ലാ ലാന്‍ഡ്, ലയണ്‍, ഫെന്‍സസ്, ഹാക്‌സോ റിഡ്ജ്, അറൈവല്‍, മാഞ്ചസ്റ്റര്‍ ബൈ ദ സീ, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍, ഹിഡന്‍ ഫിഗേഴ്‌സ്, മൂണ്‍ലൈറ്റ് എന്നിവയാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങള്‍.
ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്തയിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡിനാണ് ഓസ്‌കറില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. ലാ ലാ ലാന്‍ഡിന് പതിനാല് നാമ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.
ഇന്ത്യന്‍ സമൂഹത്തിന്റെ കഥപറഞ്ഞ ലയണിനും പുരസ്‌കാര സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിന് ഇന്ത്യന്‍ വംശജനായ ദേവ് പട്ടേലിന് പുരസ്‌കാരം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ദേവ് പട്ടേല്‍ ബാഫ്തയില്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
പുരസ്‌കാരങ്ങള്‍
- മികച്ച ചിത്രം: മൂൺലൈറ്റ്
- മികച്ച നടൻ: കാസെ അഫ്ലെക്ക്, ചിത്രം: മാൻചെസ്റ്റർ ബൈ ദ സീ
- മികച്ച നടി: എമാ സ്റ്റോൺ, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച സംവിധായകൻ: ഡാമിയൻ ഷാസെൽ, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച സഹനടന്‍: മഹര്‍ഷല അലി (ചിത്രം-മൂണ്‍ലൈറ്റ്)
- മികച്ച സഹനടി: വിയോള ഡേവിസ്
- മികച്ച വിദേശഭാഷാ ചിത്രം: ദ സെയില്‍സ് മാന്‍ (ഇറാന്‍)
- മികച്ച തിരക്കഥ: കെന്നത്ത് ലോനെർഗാൻ, ചിത്രം: മാൻചെസ്റ്റർ ബൈ ദ സീ
- മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിൻസ്, ചിത്രം: മൂൺലൈറ്റ്
- ചമയം കേശഅലങ്കാരം : അലക്‌സാന്‍ണ്ട്രോ,ജിയോര്‍ജിയോ ഗ്രിഗോറിണി,ക്രിസ്റ്റഫര്‍ നെല്‍സണ്‍
- മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) : ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ ലോ)
- വസ്ത്രലങ്കാരം: കോളിന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീറ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ഥെം)
- സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍(അറൈവല്‍)
- സൗണ്ട് മിക്‌സിങ്: കെവിന്‍ ഒ കോണല്‍, അന്‍ഡി റൈറ്റ്, േേറാബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ്(ഹാക്‌സോ റിഡ്ജ്)
- മികച്ച അനിമേഷന്‍ ചിത്രം: സൂട്ടോപിയ
- മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍
- മികച്ച ഡോക്യുമെന്ററി(ഷോര്‍ട്ട് സബ്‌ജെക്ട്) : വൈറ്റ് ഹെല്‍മെറ്റ്‌സ് (സിറിയ)
- ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): സിങ്
- വിഷ്വൽ എഫക്റ്റ്സ്: ജംഗിൾ ബുക്ക്
- ഫിലിം എഡിറ്റിങ്: ജോൺ ഗിൽബേർട്ട് ചിത്രം: ഹാക്ക്സോ റിഡ്ജ്
- പ്രൊഡക്ഷൻ ഡിസൈൻ: ഡേവിഡ് വാസ്ക്കോ, സാൻഡി റെയ്നോൾഡ്സ്. ചിത്രം: ലാ ലാ ലാൻഡ്
- മികച്ച ഛായാഗ്രഹണം: ലിനസ് സാൻഡ്ഗ്രെൻ, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിൻ ഹർവിറ്റ്സ്, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച ഗാനം: സിറ്റി ഒാഫ് സ്റ്റാർസ്, ചിത്രം: ലാ ലാ ലാൻഡ്
യു.എസിലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചാണ് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."