കൊല്ലം ആയൂരില്‍ ബസ്സും കാറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം ആറായി
കൊല്ലം: ആയൂരില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തില അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. റാന്നി വടശ്ശേരിക്കര സ്വദേശികളായ സ്മിത, വര്‍ഷ, മിനി, അഞ്ജന, ചെങ്ങന്നൂര്‍ സ്വദേശി കാര്‍ ഡ്രൈവര്‍ അരുണ്‍ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് രണ്ടോടെ അകമണ്ണിലായിരുന്നു അപകടം. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ച ആറാമന്റെ വിവരം അറിവായിട്ടില്ല. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരു മൃതദേഹം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും അഞ്ചു മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുമാണുള്ളത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലിസ് അറിയിച്ചു. കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെ.എസ്.ആര്.ടി.സി ബസും എതിര്‍ദിശയില്‍ വടശ്ശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."