ബഹ്റൈനില്‍ ഗിഫ്റ്റ് വില്ലേജ് 'ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
മനാമ: ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുമായി 'ഗിഫ്റ്റ് വില്ലേജ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ' മനാമ ഗുദൈബിയയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. ഗുദൈബിയ (പഴയ ലാസ്റ്റ് ചാന്‍സിന് എതിര്‍വശം) ബഹ്റൈന്‍ മുന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അബ്ദുല്‍ വാഹിദ് ഖര്റാത്ത, സയ്യിദ് ഫഖ്റുദീന്‍ കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കമ്പനി ചെയര്മാന് അലി അഹമ്മദ് അബ്ദുല്ലാ റാദി , മാനേജിംഗ് ഡയറക്ടര്‍ ഇ.ടി. അമീര്‍ഷാ മുഹമ്മദ് ഷാ, ഡയറക്ടര്‍ മുഹമ്മദ് സനൂബ് കീഴശ്ശേരി, ഷോപ്പ് മാനേജര്‍ മുഹമ്മദ് ഇര്‍ഷാന്‍, ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സിറ്റിമാക്സ് ഗ്രൂപ് ചെയര്മാന് അബ്ദുല്‍ ഖാദര്‍ ഹാജി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളും ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളും ഒഴികെ മറ്റ് എല്ലാവിധ സാധനങ്ങളും ഇവിടെ ലഭ്യമാണ്. വിവിധതരം ബ്രാന്‍ഡഡ് വാച്ചുകള്‍, ബാഗുകള്‍, ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി ഗുണനിലവാരാവും വിലക്കുറവും മികച്ച സേവനവും ഗിഫ്റ്റ് വില്ലേജിന്റെ പ്രത്യേകതയാണെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു. ഗള്‍ഫ് രാഷ്ട്രങ്ങളിലും സ്വദേശത്തും ബിസിനസ്സില്‍ കഴിവുതെളിയിച്ച ഒരുകൂട്ടം നിക്ഷേപകരുടെ സംരംഭമാണ് ഗിഫ്റ്റ് വില്ലേജ്. വ്യവസായ രംഗത്ത് പതിനഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവുമായാണ് ഗിഫ്റ്റ് വില്ലേജ് ഗ്രൂപ്പ് ബഹ്റൈനിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
സഊദി അറേബ്യയിലും യു.എ.ഇലുമുള്പ്പടെ നിരവധി ഡിപ്പാര്‍ട്ട്മെന്റ് ഷോപ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായും കൂടുതല്‍ ഷോപ്പുകള്‍ ബഹ്റൈനില്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."