യു.പി തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെര. കമ്മിഷന്റെ താക്കീത്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയച്ചു. പെരുമാറ്റ ചട്ടം പാലിക്കണമെന്ന് ഓര്‍മിപ്പിച്ചാണ് പാര്‍ട്ടികള്‍ക്ക് കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്.
മതവും ജാതിയും പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നലെയാണ് എല്ലാ ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെയും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി എന്നിവരെ അഭിസംബേധന ചെയ്തു കൊണ്ട് കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കബറിസ്ഥാന്‍ പ്രസ്താവന വന്‍വിവാദമായിരുന്നു. ഇതുകൂടാതെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ പ്രസ്താവനകളും വിവാദമായിരുന്നു.
ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."