അര്‍ജുന്റെ നിന്തല്‍ സമരം പത്താം ദിവസം പിന്നിട്ടു
പൂച്ചാക്കല്‍: പ്രതികൂല കാലാവസ്ഥയിലുംപെരുമ്പളം ദ്വീപിലേക്കുള്ള പാലത്തിനായി അര്ജുന് സന്തോഷ് നടത്തുന്ന നീന്തല്‍ സമരം പത്താം ദിവസം പിന്നിട്ടു. പത്താം ദിവസത്തെ നീന്തല്‍ സമരം സിനിമ താരം ഗൗരി നന്ദ ഫ്ളാഗ് ഓഫ് ചെയ്തു.സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടും കുലുക്കമില്ലാതെ അര്ജുന് ഉദ്യമം തുടരുന്നു.
പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്ജുന് സ്കൂള്‍ പ്രവേശനോത്സവ ദിവസം മുതല്‍ നീന്തല്‍ സമരം നടത്തുന്നത്. വാത്തിക്കാട് ജെട്ടിയില്‍ നിന്നും പൂത്തോട്ട വരെ രാവിലെ അര്ജുന് വേമ്പനാട്ട് കായല്‍ നീന്തിയാണ് സ്കൂളില്‍ പോകുന്നത്.
സമരംപത്ത് ദിവസം പിന്നിട്ടപ്പോള്‍ അരൂര്‍ എം.എല്‍.എ അഡ്വ.എ. എം ആരിഫിന്റെ സാന്നിധ്യത്തില്‍ കലക്ടര്‍ ആര് ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. പെരുമ്പളം പാണാവള്ളി പാലത്തിനായുള്ള പദ്ധതി തയ്യാറാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിയന്തിരമായി പൂത്തോട്ട-പാത്രക്കടവ് ജങ്കാര്‍ ജെട്ടി നിര്‍മാണം പൂര്‍ത്തീകരിച്ച് ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കുവാനും,മുടങ്ങിക്കിടന്ന ബോട്ടുകള്‍ സര്‍വ്വീസ് നടത്തുവാനും യോഗം തീരുമാനിച്ചു. ഇതേതുടര്‍ന്ന് നീന്തല്‍ സമരം അവസാനിപ്പിക്കാന്‍ നോട്ടീസ് നല്കുവാനും അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചുവെങ്കിലും നിയമാനുസൃതം അറിയിപ്പുകളൊന്നും അര്ജുന് ലഭിച്ചിട്ടില്ല. അറിയിപ്പ് രേഖാമൂലം ലഭിക്കുന്നത് വരെ അര്ജുന് സന്തോഷ് നീന്തല്‍ സമരം തുടരും. പാലം ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് വി.ജി.സുദര്ശനന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."