ദേശീയ പാതയോരത്ത് അപകട ഭീഷണിയുയര്‍ത്തി മരം മുറിച്ച് മാറ്റാന്‍ നടപടിയില്ല
തുറവൂര്‍: ദേശീയ പാതയോരത്ത് വൈദ്യുത കമ്പികള്‍ക്ക് മുകളില്‍ അപകടഭീഷണി ഉയര്‍ത്തി മരം. താലൂക്കാശുപത്രിക്കു മുന്നില്‍ ദേശീയപാതയ്ക്കു കിഴക്കുഭാഗത്താണു മരം നില്‍ക്കുന്നത്.
പാതയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ക്ക് ഇടയിലൂടെ കടന്നു പോയിട്ടുള്ള ലൈന്‍ കമ്പികള്‍ സമീപത്തെ വ്യാപാരികള്‍ക്കും കാല്‍ യാത്രക്കാരടക്കമുള്ളവര്‍ക്കും ഭീഷണിയാകുകയാണ്.
മരച്ചില്ലകള്‍ക്ക് ഇടയിലൂടെ കടന്നു പോകുന്ന വൈദ്യുത കമ്പികള്‍ മഴയും കാറ്റും ശക്തമാകുമ്പോള്‍ തമ്മിലുരഞ്ഞ് തീ ചിതറുന്നത് പരിസരവാസികളെ ഭീതിയിലാക്കുകയാണ.്
ടച്ചിങ്ങുകള്‍ വെട്ടി നീക്കുന്ന സമയത്തും അപകട ഭീഷണി ഉയര്‍ത്തുന്ന മരമോ ശിഖരങ്ങളോ നീക്കം ചെയ്യാന്‍ തയാറാകുന്നില്ലെന്നാണ് പരിസരവാസികളുടെ ആക്ഷേപം.
വൈദ്യുതി വകുപ്പധികൃതര്‍ക്കും ദേശീയപാത അധികൃതര്‍ക്കും പലതവണ പരാതി വല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത പാതയോരത്ത് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിന്റെ പേരില്‍ ദേശീയപാതയില്‍ അരൂര്‍ മുതല്‍ ഒറ്റപ്പുന്ന വരെയുള്ള ഭാഗത്ത് കുറെ മരച്ചില്ലകള്‍ നീക്കം ചെയ്‌തെങ്കിലും ഏറെക്കാലമായി ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരം മുറിച്ചു നീക്കാന്‍ നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."