ശ്രദ്ധേയമായി 'ഒരു വീട്ടില്‍ ഒരു കറിവേപ്പ് ' പദ്ധതി
മുതുകുളം : 'ഒരു വീട്ടില്‍ ഒരു കറിവേപ്പ് ' പദ്ധതി ശ്രദ്ധേയമായമാകുന്നു. കടകളില്‍ നിന്നും ലഭിക്കുന്ന കറിവേപ്പിലയിലാണ് മാരകമായ വിഷമുള്ളതെന്ന വസ്തുത ബോദ്ധ്യപ്പെട്ടു കൊണ്ട് ആവശ്യമായ നാടന്‍ കറിവേപ്പില സ്വന്തമായി ഭവനങ്ങളില്‍ ഉത്പാദിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഉള്‍പ്പെടുന്ന എട്ട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസന സമിതി, അയല്‍ സഭ, എ.ഡി.എസ്, കുടുംബ ശ്രീ എന്നിവയുടെ സഹായത്തോടെ എല്ലാ ഭവനങ്ങളിലും തൈകള്‍ എത്തിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഷംസുദ്ദീന്‍ കായിപ്പുറം അറിയിച്ചു.
പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ആറാട്ടുപുഴ ജെ.എം.എസ്.ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത മുഖ്യ പ്രഭാഷണം നടത്തി. ജൈവ വൈവിദ്ധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രൊഫ. കെ.സോമശേഖരന്‍ ഉണ്ണിത്താന്‍ ജൈവ വൈവിദ്ധ്യ സംരക്ഷണത്തെ സംബന്ധിച്ച് ക്‌ളാസ് നയിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് അംഗം റ്റി.ശ്രീകുമാരി, എന്‍.മനോഹര്‍, വിദ്യാധരന്‍, ശ്രീജ രാമകൃഷ്ണന്‍, , ഷെഹീന്‍.എസ്, സിന്ധുജ സുമേഷ്, സുനു ഉദയലാല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 314ാം റാങ്ക് നേടിയ എ.മുഹമ്മദ് നവീദിനും പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വൈ.അബ്ദുല്‍ റഷീദ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം മൈമൂനത്ത് ഫഹദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."