ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ല: സമരസമിതി
രാജു ശ്രീധര്‍#
കൊല്ലം: ആലപ്പാട് ഐ.ആര്‍.ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തില്‍ നിലപാട് കടുപ്പിച്ച് സമരസമിതി. ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെങ്കിലും ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി അറിയിച്ചു.
സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. വരുന്ന 19ന് ആലപ്പാടിനെ രക്ഷിക്കാന്‍ കേരളമാകെ ബഹുജനമാര്‍ച്ചിനും ആഹ്വാനമുണ്ട്. വിവിധ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം 73 ദിവസം പിന്നിടുമ്പോഴും പന്തലിലുള്ള ജനക്കൂട്ടമാണ് സര്‍ക്കാരിനെ മറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ നിലപാടുമാറ്റം സ്വാഗതം ചെയ്ത സമരസമിതി, പക്ഷേ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സമരസമിതി ലോങ് മാര്‍ച്ച് സംഘടിപ്പിച്ചാല്‍ അത് സര്‍ക്കാരിനെ വീണ്ടു പ്രതിസന്ധിയിലാക്കും.
സര്‍ക്കാരിന്റെ അനുകൂല പ്രതികരണത്തോട് മുഖംതിരിച്ച സമരസമിതിയെ അനുനയിപ്പിക്കാന്‍ കരുനാഗപ്പള്ളി എം.എല്‍.എ ആര്‍ രാമചന്ദ്രനും രംഗത്തുണ്ട്. സമരം ശക്തിപ്രാപിച്ചപ്പോഴും സമരപ്പന്തലില്‍ എത്താതിരുന്ന സ്ഥലം എം.എല്‍.എ ഒടുവില്‍ സമരത്തിന്റെ ദിശാമാറ്റംകണ്ട് നിലപാട് മാറ്റുകയായിരുന്നു. ലത്തീന്‍ കത്തോലിക്ക വിഭാഗവും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."