ഖത്തറിലെ ഏതാനും സ്‌കൂളുകള്‍ക്കു ഫീസ് വര്‍ധനയ്ക്ക് അനുമതി
ദോഹ: 2017-18 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധനയ്ക്ക് അനുമതി ലഭിച്ചത് 38 സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും മാത്രം. ഇന്ത്യന്‍ സ്‌കൂളുകളില്‍ എം.ഇ.എസിന് മാത്രമാണ് ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധനയ്ക്ക് അനുമതി ലഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
മതിയായ നിബന്ധനകള്‍ പാലിക്കപ്പെടാത്തതിനാല്‍ 127 സ്‌കൂളുകളുടെ ഫീസ് വര്‍ധനയ്ക്കുള്ള അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം തള്ളിയിട്ടുണ്ട്. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങിയവ ഫീസ് വര്‍ധന ആവശ്യപ്പെട്ട അപേക്ഷ നല്‍കിയിരുന്നതായി നേരത്തേ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇവയുടെ അപേക്ഷയും തള്ളിയവയില്‍ ഉള്‍പ്പെട്ടതായാണ് മനസ്സിലാവുന്നത്.
3 മുതല്‍ 15 ശതമാനം വരെ ഫീസ് വര്‍ധനവാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ 50006000 റിയാല്‍ ഫീസ് വാങ്ങുന്ന നഴ്‌സറികള്‍ക്കു മാത്രമാണ് 10 ശതമാനത്തിന് മുകളില്‍ വര്‍ധന അനുവദിച്ചിട്ടുള്ളതെന്ന് പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിങ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഹമദ് അല്‍ഗാലി പറഞ്ഞു. പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധന അനുവദിക്കപ്പെട്ടതില്‍ വലിയൊരു ഭാഗം കിന്റര്‍ഗാര്‍ട്ടനുകളാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അപേക്ഷ സമര്‍പ്പിക്കുകയും നാല് വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ റിപോര്‍ട്ട് മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിട്ടുള്ള സ്‌കൂളുകളാണ് ഫീസ് വര്‍ധനയ്ക്ക് പരിഗണിക്കപ്പെട്ടത്. ഫിനാല്‍ഷ്യല്‍ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ നിരവധി സ്‌കൂളുകളുടെ അപേക്ഷ തള്ളിയിരുന്നു.
ഫീസ് വര്‍ധന അനുവദിക്കപ്പെട്ട സ്‌കൂളുകള്‍
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, അല്‍സഹ്‌റ കിന്റര്‍ഗാര്‍ട്ടന്‍, എ.സി.എസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഇഖ്‌റ ഇംഗ്ലീഷ് കിന്റര്‍ഗാര്‍ട്ടന്‍, ഇംഗ്ലീഷ് മോഡേണ്‍ സ്‌കൂള്‍(അല്‍ഖോര്‍), അല്‍ഖുലൂദ് കിന്റര്‍ഗാര്‍ട്ടന്‍, ഇംഗ്ലീഷ് പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍, അല്‍അന്തലൂസ് പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍, ബറാഈം അല്‍ഖോര്‍ കിന്റര്‍ഗാര്‍ട്ടന്‍, ഖത്തര്‍ മോഡേണ്‍ കിന്റര്‍ഗാര്‍ട്ടന്‍, സുദാനീസ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്‌ഗേള്‍സ്, ഫലസ്തീനിയന്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സ്‌ഗേള്‍സ്, കാര്‍ഡിഫ് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് സ്‌കൂള്‍, കാര്‍ഡിഫ് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍, ഇന്റര്‍നാഷനല്‍ ഫിലിപ്പീന്‍ സ്‌കൂള്‍, അല്‍മുജ്്തമ പ്രൈവറ്റ് പ്രൈമറിസെക്കന്‍ഡറിഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എബിസി 123 കിന്റര്‍ഗാര്‍ട്ടന്‍, ദോഹ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് സ്‌കൂള്‍, അല്‍നൂര്‍ ലാംഗ്വേജ് പ്രൈവറ്റ് സ്‌കൂള്‍, ഇംഗ്ലീഷ് മോഡേണ്‍ സ്‌കൂള്‍അല്‍വക്‌റ, അല്‍ഫജര്‍ അല്‍ജദീദ് കിന്റര്‍ഗാര്‍ട്ടന്‍, അല്‍ജീല്‍ അല്‍ജദീദ് കിന്റര്‍ഗാര്‍ട്ടന്‍, അല്‍ഫലാഹ് പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, സ്പാനിഷ് എസ്ഇകെ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഫിന്‍ലന്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, അല്‍നൂര്‍ ലാംഗ്വേജ് കിന്റര്‍ഗാര്‍ട്ടന്‍മന്‍സൂറ ബ്രാഞ്ച്, അല്‍നൂര്‍ ലാംഗ്വേജ് കിന്റര്‍ഗാര്‍ട്ടന്‍അല്‍വഅബ്, അല്‍തര്‍ബിയ അല്‍ഹദീസാത്ത് സ്‌കൂള്‍, ദി ലബ്‌നീസ് സ്‌കൂള്‍, ഇഖ്‌റ ഇംഗ്ലീഷ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ദോഹ കോളജ്അല്‍ദഫ്‌ന, ഇംഗ്ലീഷ് മോഡേണ്‍ സ്‌കൂള്‍ദോഹ, മോഡേണ്‍ മുഐതര്‍ പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍, അല്‍നുഅ്മാന്‍ പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍, അല്‍ഫരീദ പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍, അല്‍അഹ്്‌ലം ഇന്റര്‍നാഷനല്‍ കിന്റര്‍ഗാര്‍ട്ടന്‍, ലിറ്റില്‍ ഫല്‍വര്‍ പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍, ദനാത്ത് അല്‍ശമാല്‍ പ്രൈവറ്റ് കിന്റര്‍ഗാര്‍ട്ടന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."