പന്തളം കൊട്ടാര പ്രതിനിധിക്കും തന്ത്രിക്കുമെതിരേ മന്ത്രി സുധാകരന്
കണ്ണൂര്‍: പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാറിന് മോഷണ സ്വഭാവമുണ്ടെന്നും തന്ത്രി ഭക്തനല്ലെന്നും മന്ത്രി ജി. സുധാകരന്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി കൊണ്ടുപോകുന്ന തിരുവാഭരണം തിരിച്ചു കിട്ടുമോയെന്നാണ് ശശികുമാര്‍ ചോദിക്കുന്നത്.
ശശികുമാര്‍ കള്ളനാണ്. മോഷണ സ്വഭാവമുണ്ട്. അതാണ് തിരുവാഭരണം തിരികെ കിട്ടുമോ എന്ന് ചോദിച്ചതെന്നും മന്ത്രി പറഞ്ഞു. നാളെ കള്ളനെന്ന് വിളിച്ചതിന്റെ പേരില്‍ കേസു കൊടുത്തേക്കാം. അങ്ങനെ കേസു കൊടുത്താല്‍ സുപ്രിംകോടതിയില്‍ ഞാന്‍ സ്വയം വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ആര്.പി.സി ശബരിമല തീര്‍ഥാടന പരിപാലന കേന്ദ്രത്തിന്റെയും അഖില ഭാരത അയ്യപ്പ സേവാ സംഘം ഇടത്താവളത്തിന്റെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ എസ്.എഫ്.ഐ നേതാവായിരുന്ന ശശികുമാര്‍ അന്ന് കൊട്ടാരത്തിനു പുറത്തായിരുന്നു താമസം. കൊട്ടാരവുമായി ശശികുമാറിനു ഒരു ബന്ധവും ഇല്ലായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."