സി.എം.പി ഇടതുമുന്നണി വിഭാഗം സി.പി.എമ്മിലേക്ക്
കോഴിക്കോട്: സി.എം.പി ഇടതുമുന്നണി വിഭാഗം സി.പി.എമ്മില്‍ ലയിക്കുന്നു. ലയന സമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ കണ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 6,000ത്തോളം പാര്‍ട്ടി അംഗങ്ങള്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കണ്ണന് പറഞ്ഞു.
സ്ഥാനമാനങ്ങളോ അധികാരമോ ആഗ്രഹിച്ചല്ല സി.എം.പി സി.പി.എമ്മില്‍ ലയിക്കുന്നതെന്നും രാജ്യത്തെ വര്‍ഗ്ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ലയിക്കാനുള്ള തീരുമാനമെടുത്തതെന്നും കണ്ണന് ചൂണ്ടിക്കാട്ടി.
തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ലയന തീരുമാനമെടുത്തത്.
സംസ്ഥാന സെക്രട്ടറി എം.എച്ച് ഷാലിയാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പാട്യം രാജന്, ജി. സുഗുണന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."