324 ഇന്ത്യക്കാരുമായി വുഹാനില്‍ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയിലിറങ്ങി
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപടിക്കുന്ന വുഹാനില്‍ നിന്നും 324 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലിറങ്ങി. 42 മലയാളികളും സംഘത്തിലുണ്ട്.
30 സ്ത്രീകളും 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വുഹാനില്‍ കുടുങ്ങിപ്പോയ എട്ട് കുടുംബങ്ങളുമായാണ് രാവിലെ 7.26ഓടെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആന്ധ്രയില്‍ നിന്നുള്ള 56 പേരും തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. ഇവരെ വിദഗ്ധ പരിശോധനക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘവുമായി ഇന്നലെ രാത്രി ഏഴോടെയാണ് വിമാനം വുഹാനിലെത്തിയത്. ചൈനയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യയില്‍ നിന്നുള്ളവരെ രാത്രിയോടെ ബസുകളില്‍ വുഹാന്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."