മുല്ലപ്പെരിയാര്‍ കേസിനായി കേരളം ചെലവഴിച്ചത് അഞ്ചരക്കോടി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനെതിരേ കേസ് നടത്താന്‍ കേരള സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ചെലവഴിച്ചത് അഞ്ചരക്കോടിയിലധികം രൂപ. കേസിനായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കുള്ള ഫീസിനത്തിലും, യാത്ര, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി 2009 മുതല്‍ 2018 സെപ്റ്റംബര്‍ വരെ ചെലവഴിച്ചതാണ് തുക. ആകെ ചിലവിട്ടത് 5,65,42,049 രൂപയാണ്.
വക്കീല്‍ ഫീസിനത്തില്‍ മാത്രം ഖജനാവില്‍നിന്നും പൊടിച്ചത് 4,31,60753 രൂപ. ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത് പ്രമുഖ സുപ്രിംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ്. 1,82,71,350 രൂപ ഇദ്ദേഹത്തിനു നല്‍കി.
ജി. പ്രകാശിന് 10,42,540 രൂപയും, മോഹന്‍ പി. കട്ടാര്‍ക്ക് 92,15,000 രൂപയും, രാജീവ് ധവാന് 2,65,000 രൂപയും, അപര്‍ണാ സിങിന് 6,05,000 രൂപയും, വി.വി ഗിരിയ്ക്ക് 27,00,000 ലക്ഷം രൂപയും, രമേശ് ബാബുവിന് 22,76,854 രൂപയും, പി.പി റാവുവിന് 2,75,000 രൂപയും, ഗായത്രീ ഗോസ്വാമിയ്ക്ക് 4,50,000 രൂപയുമാണ് ഫീസായി നല്‍കിയത്.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട യാത്രാ ചെലവിനത്തില്‍ 56,55,057 രൂപ ചിലവഴിച്ചു.
ഈ കാലയളവില്‍ ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യമൊരുക്കിയതിന് 58,34,739 രൂപയും മറ്റു ചെലവുകള്‍ക്കായി 16,41,500 രൂപയും ചെലവഴിച്ചു.
കുടിശികയിനത്തില്‍ അഭിഭാഷകര്‍ക്ക് പണമൊന്നും ബാക്കിനല്‍കാനില്ലെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."