HOME
DETAILS

ഹൈക്കോടതി നടപടിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

  
backup
January 12 2019 | 18:01 PM

sc-dsssion

 

തിരുവനന്തപുരം: തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും.


209 തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമ്പോള്‍ ഒരു ഭരണഘടനാ പ്രശ്‌നംകൂടിയാണ് സംസ്ഥാനം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നത്.
ക്രിമിനല്‍ ചട്ടപ്രകാരം ജീവപര്യന്തം ശിക്ഷിച്ച തടവുകാരന് 14 വര്‍ഷമെങ്കിലും ശിക്ഷ അനുഭവിച്ചാല്‍ മാത്രമേ വിടുതലിന് അര്‍ഹതയുള്ളൂ. എന്നാല്‍ ഭരണഘടനയുടെ 161 അനുച്ഛേദ പ്രകാരം സര്‍ക്കാര്‍ ശുപാര്‍ശയോടെ തടവുകാരെ വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം. സംസ്ഥാനത്തിന്റെ ഈ അവകാശം ഉപയോഗപ്പെടുത്തിയാണ് 2011ല്‍ വി.എസ് സര്‍ക്കാര്‍ തടവുകാരെ വിട്ടയച്ചത്.


സര്‍ക്കാരിന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി വിധിയെന്നുള്ള വാദമായിരിക്കും പ്രധാനമായും സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുക.
കൂടാതെ വിട്ടയച്ചവരെ എട്ടുവര്‍ഷത്തിനുശേഷം കണ്ടെത്തുക തന്നെ ഏറെ പ്രയാസമെന്നും കോടതിയെ അറിയിക്കും. ഹൈക്കോടതി വിധിയുടെ പൂര്‍ണരൂപം തിങ്കളാഴ്ചയേ സര്‍ക്കാരിന് ലഭിക്കൂ. അതിനുശേഷം നിയമോപദേശം തേടിയിട്ടാകും സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
10 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 209 പേരെയാണ് വിട്ടയച്ചത്. വിട്ടയച്ചവരുടെ പട്ടിക ഗവര്‍ണര്‍ പരിശോധിച്ചശേഷം അനര്‍ഹരായവരുണ്ടെങ്കില്‍ ശിഷ്ട തടവ് അനുഭവിക്കാനുള്ള നടപടിയെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ പ്രായോഗിക തടസങ്ങളുണ്ടെന്ന് ആഭ്യന്തരവകുപ്പിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.


വിട്ടയച്ച പലരും ജീവിച്ചിപ്പുണ്ടോയെന്ന് പോലും വ്യക്തമല്ല. ഓരോരുത്തരെ സംബന്ധിക്കുന്ന രേഖകളും ജയില്‍മോചിതരായ പലരും കുടുംബ ജീവിതം നയിക്കുന്നുണ്ടാകും. ഈ സാഹചര്യത്തില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരെ വീണ്ടും പൊലിസിനെ കൊണ്ട് അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് സാമൂഹിക പ്രശ്‌നം തന്നെയായി മാറുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago