പൊതുബജറ്റ് രാവിലെ 11 മണിക്ക്
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും കുറഞ്ഞ ജി.ഡി.പി വളര്‍ച്ചാ നിരക്കും ഉള്‍പ്പെടെയുള്ള പ്രതിസന്ധികക്കിടെ കേന്ദ്ര ധനമന്ത്രി തന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇതിന് മുന്നോടിയായി നിര്‍മലാ സീതാരാമന്‍ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. മാന്ദ്യം മറികടക്കാനുള്ള എന്തെല്ലാം നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിക്കുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കോര്‍പറേറ്റുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കുന്ന പ്രഖ്യാപനവും ഉണ്ടായേക്കും. തകര്‍ച്ചയിലായ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിന്നും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആറ് മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുകയാണ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഇത്തവണയും പ്രത്യേക സ്യൂട്ട്‌കേസിന് പകരം തുണിയില്‍ പൊതിഞ്ഞാണ് മന്ത്രി ഫയലുകള്‍ കൊണ്ടുവന്നത്. സാധാരണായായി 90 മിനിട്ട് മുതല്‍ 120 മിനിട്ട് വരെയാണ് ബജറ്റ് അവതരണത്തിന് സമയമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."