HOME
DETAILS

സാമ്പത്തിക സംവരണം: ഇല്ലാതാവുക അവസര സമത്വം

  
backup
January 12 2019 | 19:01 PM

adv-sulfeekkarali-todays-article-13-01-2019

അഡ്വ. പി.എസ് സുല്‍ഫിക്കറലി#

(സുപ്രിംകോടതി അഭിഭാഷകനാണ് ലേഖകന്‍)

 

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാജ്യത്തെ അധഃസ്ഥിത വിഭാഗങ്ങളുടെ അവസരങ്ങള്‍ ഏതുവിധത്തില്‍ ഇല്ലാതാക്കുമെന്ന ചര്‍ച്ചക്കു തുടക്കമിട്ടിട്ടുണ്ട്. പുതിയ നിയമം നിലവിലുള്ള ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ സംവിധാനത്തെ മാറ്റാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ സംവരണപ്പട്ടികയില്‍ ഇല്ലാത്ത മുന്നാക്ക ജാതികളില്‍പെട്ട, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി അവര്‍ക്കു സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ബില്‍. നിലവിലുള്ള ജാതി സംവരണത്തിനു മാറ്റിവച്ച 50 ശതമാനത്തില്‍ ഒരു കുറവും വരുത്താതെ അധികമായി 10 ശതമാനം അതിനായി മാറ്റിവയ്ക്കും എന്നാണ് പറയുന്നത്. പ്രത്യക്ഷത്തില്‍ വലിയ അപാകതകള്‍ തോന്നില്ലെങ്കിലും ഇത്തരമൊരു നയതീരുമാനം ആത്യന്തികമായി ചോദ്യം ചെയ്യുന്നത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം എന്ന മഹത്തായ ആശയത്തെയാണ്.


ഏതു കാലത്തെയും സംവരണ വിരുദ്ധ ചര്‍ച്ചകളെപ്പോലെ ഈ ബില്‍ അവതരണവും ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടന അവതരിപ്പിക്കുന്ന ആനുകൂല്യ വിവേചനം, പരിഹാര മുന്‍ഗണന എന്നീ സങ്കല്‍പ്പങ്ങളെ ഒരു പുനര്‍വിചിന്തനത്തിന് കൊണ്ടുവരിക എന്നതു തന്നെയാണ്. പരസ്പര ബന്ധമുള്ള രണ്ടു ചോദ്യങ്ങളുയര്‍ത്തിയാണ് സംവരണ വിരുദ്ധ ചര്‍ച്ചകള്‍ ചൂടുപിടിക്കാറുള്ളത്. ഒന്ന് സംവരണം എന്ന ആശയം ഭരണഘടന തന്നെ ഉറപ്പാക്കുന്ന സമത്വം, മതേതരത്വം എന്നീ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പോവുന്നതാണോ എന്നത്. രണ്ട്, സംവരണാനുകൂല്യത്തിന്റെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് എന്തായിരിക്കണം മാനദണ്ഡമെന്നത്. ഈ ചോദ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടു വേണം സംവരണത്തിന്റെ യുക്തിഭദ്രത സ്ഥാപിക്കാനും അതിന്റെ പ്രയോജനത്തെ വിലയിരുത്താനും.


അടിസ്ഥാനപരമായി മനസിലാക്കേണ്ട ഒരു കാര്യം സംവരണം ഇന്ത്യന്‍ ഭരണഘടന അവതരിപ്പിക്കുന്നത് ഒരു ഒറ്റതിരിഞ്ഞ പരിപാടിയായോ ഒരു ലക്ഷ്യമായോ അല്ല, മറിച്ച് ഒരു ബൃഹത്തായ പദ്ധതിയുടെ ഭാഗമായും വലിയ ഒരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായുമാണെന്നാണ്. ഭരണഘടനയുടെ ആമുഖം തന്നെ വിവക്ഷിക്കുന്ന സാമൂഹിക നീതി, സ്ഥിതിസമത്വം, അവസരസമത്വം എന്നിവയിലൂന്നിയ ഒരു സെക്യൂലര്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ് ആ മഹത്തായ ലക്ഷ്യം. നൂറ്റാണ്ടുകളായി നിലവിലിരുന്ന സാമൂഹിക പശ്ചാത്തലത്തില്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ പരമ്പരാഗതമായി വളരാനും വികസിക്കാനുമുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങളെ അവശ്യം വേണ്ട പ്രത്യേക പരിഗണനയും മുന്‍ഗണനയും നല്‍കി കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്നല്ലാതെ ഈ ലക്ഷ്യത്തിന്റെ സാക്ഷല്‍കാരം സാധ്യമാവില്ല. അതുകൊണ്ട് നമ്മുടെ രാഷ്ട്രം ഭരണഘടനാപരമായിതന്നെ ഈ അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി സമഗ്രമായ ഒരു പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ജോലികളിലെ നിശ്ചിത ശതമാനം സംവരണത്തിലൂടെ ഈ വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി പങ്കാളിത്തം ഉറപ്പുവരുത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിലൂടെ ഇവരുടെ വരുംതലമുറകളുടെ സമ്പൂര്‍ണ വികാസത്തിനു വഴിയൊരുക്കിയുമൊക്കെയാണ് രാഷ്ട്രം ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനു ഭരണഘടനയില്‍ തന്നെ ന്യായീകരണമുണ്ടെന്നു മാത്രമല്ല നമ്മുടെ സാമൂഹിക ചരിത്ര പശ്ചാത്തലത്തില്‍ അതൊരു ഭരണഘടനാ ബാധ്യതയുമാണ്.


പ്രധാനമായും മൂന്ന് പ്രക്രിയകളാണ് ഈ പദ്ധതി നിര്‍വഹണത്തിലൂടെ സാധ്യമാവുന്നത്. ഒന്ന്, നിരന്തരമായ അവസര നിഷേധത്തിലൂടെയും അരികുവല്‍കരണത്തിലൂടെയും സമൂഹത്തിന്റെ വെളിമ്പുറത്തേക്കു മാറ്റിനിര്‍ത്തപ്പെട്ട വിഭാഗങ്ങളുടെമേല്‍ കാലങ്ങളായി വന്നുചേര്‍ന്ന സാമൂഹികമോ മതപരമോ ജാതീയമോ ആയ വൈകല്യങ്ങളെ എന്നെന്നേക്കുമായി നിര്‍മാര്‍ജനം ചെയ്യുക. രണ്ട്, രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈ വിഭാഗങ്ങള്‍ക്കു തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുക. മൂന്ന്, എല്ലാ തരത്തിലുമുള്ള സാമൂഹിക അനീതികളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും ഈ വിഭാഗങ്ങളെ വിമുക്തമാക്കിയെടുക്കുക.


സംവരണം എന്നത് ഒറ്റപ്പെട്ട ഒരു പരിപാടിയായി കാണുന്നതിനു പകരം സമത്വപൂര്‍ണമായ ഒരു പരിഷ്‌കൃത പൗരസമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടി നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഒരു ഭാഗമായാണ് കാണേണ്ടത്. സംവരണത്തോടൊപ്പം മറ്റനവധി പരിപാടികളും നിയമങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നമ്മുടെ രാജ്യത്തു നിലവിലുണ്ട്. തൊട്ടുകൂടായ്മ കുറ്റകരമാക്കിയ 1955ലെ നിയമം, പിന്നീടു പാസാക്കിയ 1976ലെ പൗരാവകാശ സംരക്ഷണ നിയമം, നിര്‍ബന്ധിത തൊഴില്‍ നിരോധന നിയമം, പട്ടിക വര്‍ഗക്കാര്‍ക്കു നല്‍കിയ ഭൂമി കൈമാറ്റം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം, തുടങ്ങിയ നിയമനിര്‍മാണങ്ങളുടെ ഒരു പരമ്പര തന്നെ ഈ പദ്ധതിയുടെ ഭാഗമായി ചേര്‍ക്കാം. കൂടാതെ ഭൂവിതരണം, ഭവന നിര്‍മാണം, സ്‌കോളര്‍ഷിപ്പുകള്‍, ധനസഹായങ്ങള്‍, സബ്‌സിഡികള്‍, ചെറുകിട വായ്പകള്‍ മുതലായ അനവധി ക്ഷേമപ്രവര്‍ത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.


ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഭരണഘടന വിഭാവനം ചെയ്യുന്നതു മൂന്നു വിഭാഗങ്ങളെയാണ്. ഒന്ന്: മുന്‍കാലങ്ങളില്‍ തൊട്ടുകൂടായ്മ പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട അയിത്തജാതിക്കാര്‍, രണ്ട്: ഭൂമിശാസ്ത്രപരമായോ സാംസ്‌കാരികമായോ ഒറ്റപ്പെട്ടു പോയ ഗോത്രവിഭാഗങ്ങള്‍, മൂന്ന്: ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നുപോയ വിഭാഗങ്ങള്‍.


മേല്‍പറഞ്ഞവയില്‍ മൂന്നാമത്തെ വിഭാഗക്കാര്‍ക്കുള്ള സംവരണത്തിന്റെ രീതിയോ തോതോ മറ്റു രണ്ടു വിഭാഗക്കാരുടേതിനു സമാനമല്ല. പക്ഷെ മൂന്നു വിഭാഗക്കാര്‍ക്കുമുള്ള സംവരണത്തിന്റെ യുക്തിയും ന്യായീകരണവും ഒന്നുതന്നെയാണ്. അയിത്താചരണത്തിന്റെയും തൊട്ടുകൂടായ്മയുടെയുമൊന്നും നേരിട്ടുള്ള ഇരകളല്ല മറ്റു പിന്നാക്ക വിഭാഗക്കാര്‍ (ഒ.ബി.സി) എങ്കിലും ഇവരും സമീപഭൂതകാലത്ത് പലതരത്തിലുമുള്ള അടിച്ചമര്‍ത്തലുകള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും വിധേയരായവരാണ്.


സംവരണാനുകൂല്യത്തിന്റെ ഗുണഭോക്കാക്കള നിശ്ചയിക്കുന്നതിനു നിലവില്‍ ഭരണഘടന വിവക്ഷിക്കുന്ന മാനദണ്ഡങ്ങള്‍ ചരിത്രപരവും സാമൂഹികവുമാണ്, സാമ്പത്തികമല്ല. സാമ്പത്തിക സംവരണം മേല്‍ വിവരിച്ച പദ്ധതിയുടെ ഭാഗമായിരിക്കാന്‍ സാധ്യമല്ല, അതുമായി യോജിച്ചു പോകുന്നതുമല്ല. നിലവിലുള്ള സംവരണസംവിധാനം കൊണ്ട് ഭരണഘടന ലക്ഷ്യംവയ്ക്കുന്നത് സ്ഥിതിസമത്വവും അവസരസമത്വവുമാണ്, സാമ്പത്തിക സമത്വമല്ല. സാമ്പത്തിക സമത്വത്തിനു ഭരണകൂടങ്ങള്‍ ഉചിതമായ മറ്റു പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടത്. ജോലി സംവരണത്തിലൂടെയോ വിദ്യാഭ്യാസ സംവരണത്തിലൂടെയോ രാജ്യത്തെ പൗരര്‍ക്കിടയില്‍ സാമ്പത്തിക സമത്വം സൃഷ്ടിക്കാമെന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല.


സംവരണമെന്നത് നിയമല്ല. സമത്വമാണ് നിയമം. യഥാര്‍ഥ സമത്വം പ്രായോഗികതലത്തില്‍ ഉറപ്പുവരുത്താന്‍ നിശ്ചിത ആളുകള്‍ക്ക് നിശ്ചിത കാലത്തേക്ക് അനുവദിച്ച പ്രത്യേക പരിഗണനകളെയും മുന്‍ഗണനകളെയുമാണ് സംവരണം എന്ന ആശയം ഉള്‍ക്കൊള്ളുന്നത്. പൊതു നിയമത്തിനു വിരുദ്ധമായി ഇത്തരം പരിഗണനകള്‍ ചിലര്‍ക്കു മാത്രം ആവശ്യമായി വന്ന ഒരു സാഹചര്യമുണ്ട്. ആ സാഹചര്യം ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഇപ്പോള്‍ സംവരണം നല്‍കപ്പെട്ട വിഭാഗക്കാര്‍ക്ക് വളരാനും വികസിക്കാനും മുഖ്യധാരയില്‍ മറ്റുള്ളവരുമായി സമത്വപ്പെടാനും സംവരണം കൂടിയേ തീരൂ എന്ന നിലയിലേക്ക് അവരെ എത്തിച്ചത് അവരുടെ ജാതിയും അതിന്റെ പേരില്‍ അവര്‍ അനുഭവിച്ച അവഗണനകളും അവസര നിഷേധങ്ങളുമാണ്. അതുകൊണ്ടു തന്നെ സംവരണത്തിന്റെ മാനദണ്ഡം ജാതി തന്നെ ആയിരിക്കണം. തത്ത്വത്തില്‍ സാമ്പത്തിക സംവരണം ഇന്ത്യന്‍ ഭരണഘടന അവതരിപ്പിക്കുന്ന സംവരണം എന്ന ആശയവുമായോ അതിന്റെ യുക്തിയുമായോ യോജിച്ചതല്ല. മാത്രവുമല്ല സാമ്പത്തിക സംവരണ വാദം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സംവരണത്തെ അപഹസിക്കാനും ആത്യന്തികമായി അതിനെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.


സംവരണ വിരുദ്ധരുടെ എക്കാലത്തെയും ആക്രമണം അതിന്റെ അടിസ്ഥാന മാനദണ്ഡത്തിനെതിരേയാണ്. അവര്‍ ആവശ്യപ്പെടുന്നത് സാമൂഹികവും ജാതീയവുമായ പിന്നാക്കാവസ്ഥയ്ക്കു പകരം സാമ്പത്തികമായ പിന്നാക്കാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കണം എന്നാണ്. ഇത്തരമൊരു ആവശ്യം അംഗീകരിച്ചാല്‍ അതു സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗക്കാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാകും എന്നു മാത്രമല്ല അത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ മാറ്റി മറിക്കുന്നതും ആയിരിക്കും.


വ്യക്തികള്‍ക്കിടയിലെ തുല്യതയല്ല, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ തുല്യതയും അവസരസമത്വവുമാണ് സംവരണം ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ സംവരണം നല്‍കേണ്ടത് സാമ്പത്തിക ദാരിദ്ര്യമോ മറ്റ് അവശതകളോ അനുഭവിക്കുന്ന വ്യക്തികള്‍ക്കോ കുടുംബത്തിനോ അല്ല, മറിച്ച് സാമൂഹികമായ പിന്നാക്കാവസ്ഥയും അവഗണനയും അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കാണ്. സര്‍ക്കാര്‍ ജോലിയിലെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയോ ചെറിയ ഒരു ശതമാനം ദരിദ്രര്‍ക്കു മാറ്റിവയ്ക്കുന്നതിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനമോ സാമ്പത്തിക സമത്വമോ സാധ്യവുമല്ല. അതിനു പര്യാപ്തമായ മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയോ സാമ്പത്തിക, വികസന നയ പരിപാടികളില്‍ ആവശ്യമായ മാറ്റം വരുത്തുകയോ ആണ് ഭരണകൂടം ചെയ്യേണ്ടത്.


സംവരണം അനുവദിക്കപ്പെട്ട വിഭാഗങ്ങളിലെ വ്യക്തികളോ കുടുംബങ്ങളോ അതിന്റെ ആനുകൂല്യം പറ്റിയോ അല്ലാതെയോ സാമ്പത്തിക ഭദ്രത കൈവരിക്കുകയോ സാമൂഹികമായി മുന്നോട്ട് വരികയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാപരമായി തന്നെ ശരിയും നീതിയുമാണ്. പക്ഷെ വ്യക്തികളുടെ സാമ്പത്തിക അവസ്ഥ മാത്രം മാനദണ്ഡമാക്കിയുള്ള സംവരണം ഭരണഘടനാപരമായി സാധുത ഇല്ലാത്തതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago