HOME
DETAILS
MAL
ഇന്ത്യന്‍ അംബാസിഡര്‍ സഊദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
backup
February 01 2020 | 05:02 AM
റിയാദ്: സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് സഊദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനുമായി ചര്‍ച്ച നടത്തി. റിയാദില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ആദില്‍ ബിന്‍ സിറാജ് മുര്ദാദും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.
അതോടൊപ്പം ഇന്ത്യയും സഊദിയില്‍ തന്ത്രപ്രധാനമുള്ള സഖ്യ കക്ഷികളാണെന്ന് അംബാസിഡര്‍ പറഞ്ഞു. സഊദിയില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ വെച്ചാണ് അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഊദിയുമായി ബൈലാട്രല്‍ കരാര്‍ ഒപ്പ് വച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയെന്നും അംബാസിഡര്‍ ഡോ. ഔസാഫ് സയീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."