HOME
DETAILS

സെന്‍സസിലൂടെ എന്‍.പി.ആര്‍ ഒളിച്ചുകടത്തുന്നു

  
backup
February 01 2020 | 05:02 AM

editorial-01-02-2020

 

 


ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തിനകത്തും പുറത്തും അതിശക്തമായ പ്രതിഷേധ സമരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സുപ്രിംകോടതി കേസ് നീട്ടിവച്ചത് സമരങ്ങളെ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുകയല്ലാതെ തളര്‍ത്തുന്നില്ല. ഏറ്റവുമവസാനം യൂറോപ്യന്‍ പാര്‍ലമെന്റില്‍വരെ ഇന്ത്യയിലെ മനുഷ്യര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്നതിനെതിരേ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഇതു സംബന്ധിച്ച വോട്ടെടുപ്പ് നടക്കേണ്ടതായിരുന്നു. നരേന്ദ്രമോദിയുടെ ബ്രസ്സല്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ച് വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഈ മാറ്റിവെക്കല്‍ ഇന്ത്യയുടെ നയതന്ത്ര വിജയമായി കൊട്ടിഘോഷിക്കുന്നത് ശുദ്ധ ഭോഷ്‌ക്ക്തന്നെ.
ഇക്കഴിഞ്ഞ 24ന് ലാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലും ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടന്നത്. അമേരിക്കയില്‍ മുപ്പതോളം നഗരങ്ങളിലും ലണ്ടനിലെ ഗാന്ധിപ്രതിമയ്ക്കരികിലും ആയിരക്കണക്കിനാളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തു.


ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ രാജ്യവും രാജ്യാന്തര സമൂഹവും സമരരംഗത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഇതിനു തുടക്കമിട്ടത് ജെ.എന്‍.യുവിലെയും ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെയും ബനാറസ് ഹിന്ദുസര്‍വകലാശാലയിലെയും വിദ്യാര്‍ഥികളായിരുന്നു. രാഷ്ട്രീയക്കാരെ കാത്തുനില്‍ക്കാതെ അവരുടെ പിന്തുണയില്ലാതെ രാജ്യമൊട്ടാകെ അലയടിച്ച ഒരു വീറുറ്റ സമരത്തിനാണ് അവര്‍ നാന്ദികുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കേരള നിയമസഭ ഐകകണ്‌ഠേ്യന പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയതും. ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഒരു ദിവസത്തെ സത്യഗ്രഹസമരം നടത്തിയതും ഇതിന്റെ ഭാഗംതന്നെ. ഇതര സംസ്ഥാനങ്ങള്‍ക്ക് വലിയൊരു സന്ദേശമാണ് ഈയൊരു സമരത്തിലൂടെ കേരളത്തിനു നല്‍കാന്‍ കഴിഞ്ഞത്. വൈകാതെ പഞ്ചാബും പശ്ചിമബംഗാളും മറ്റുചില സംസ്ഥാനങ്ങളും കേരളത്തിന്റെ പാത പിന്തുടര്‍ന്നു.


സി.എ.എയും എന്‍.പി.ആറും എന്‍.ആര്‍.സിയും കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് മുഖ്യമന്ത്രി പലതവണ വിവിധ കേന്ദ്രങ്ങളില്‍ നടന്ന അത്യുജ്ജ്വല പ്രതിഷേധ സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാനത്തിന്റെ പദ്ധതിവിഹിതം നിശ്ചയിക്കുന്ന സെന്‍സസ് കണക്കെടുപ്പില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അതുവരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനത്തിന്റെ ബലത്തില്‍ ജനം വിശ്വാസത്തിലെടുക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്തൊട്ടാകെ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തുടങ്ങിയപ്പോള്‍ ജനം സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ജാതി, മത, കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള ജനലക്ഷങ്ങള്‍ പിന്തുണ നല്‍കികൊണ്ടിരുന്ന ഒരവസരത്തില്‍ തന്നെയാണ് ഇത്തരം നടപടികള്‍ പൊലിസില്‍ നിന്നുണ്ടായത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖിനെതിരേവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തുവെങ്കില്‍ പൊലിസിന്റെ പക്കല്‍നിന്നുണ്ടായ ഒരു കൈപിഴയായി അതിനെ കാണാനൊക്കുകയില്ല.


പല സ്ഥലങ്ങളിലും ഇത് ആവര്‍ത്തിച്ചു. ഇടതു മുന്നണി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന ബഹുജന പിന്തുണയോടെയുള്ള സമരത്തിന് ഇതര ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടുപോലും അവര്‍ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. അതിന്റെ ചൂടാറും മുന്‍പാണ് സംസ്ഥാനത്തെ ചില നഗരസഭാ കാര്യാലയങ്ങളിലെ സെക്രട്ടറിമാരും തഹസില്‍ദാര്‍മാരും സെന്‍സസ് ചോദ്യാവലിയില്‍ എന്‍.പി.ആറിന്റെ വിവരങ്ങളും ചേര്‍ത്ത് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചുതുടങ്ങിയത്. ഒരിടത്ത് മാത്രമാണ് ഇതു സംഭവിച്ചതെങ്കില്‍ യാദൃച്ഛികം എന്നു കരുതാമായിരുന്നു. ഇതിനു പിന്നില്‍ ഒരു ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിന്നീടുള്ള ആവര്‍ത്തനങ്ങളില്‍നിന്ന് മനസിലായി. ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ തുടങ്ങിവച്ച ഈ ഒളിച്ചുകടത്ത് കളമശ്ശേരിവരെ എത്തിയിരിക്കുന്നു.
സെന്‍സസ് കണക്കെടുപ്പിലൂടെ എന്‍.പി.ആറിന് വിവരം ശേഖരിക്കാനുള്ള ഈ ഗൂഢതന്ത്രം ഒരു നഗരസഭാ സെക്രട്ടറിക്ക് പറ്റിയ വീഴ്ചയല്ലെന്നാണ് മനസിലാക്കേണ്ടത്. മഞ്ചേരിയിലും കൊണ്ടോട്ടിയിലും തിരൂരിലും കൊടുവള്ളിയിലും കാസര്‍കോട്ടും ഏറ്റവുമവസാനമായി കളമശ്ശേരിയിലും നഗരസഭാ കാര്യാലയ സെക്രട്ടറിമാര്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് സെന്‍സസിനും എന്‍.പി.ആറിനും കണക്കെടുക്കാന്‍ അധ്യാപകരെ ആവശ്യപ്പെട്ടുകൊണ്ട് കത്തയക്കണമെങ്കില്‍ അത് യാദൃച്ഛികമാണെന്ന് വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്.
മുഖ്യമന്ത്രിയുടെ നിലപാടിലും പ്രവര്‍ത്തനങ്ങളിലും ആര്‍ക്കും അവിശ്വാസമുണ്ടാവണമെന്നില്ല. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ നിരന്തരം അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, പൊലിസില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, വലിയൊരു ഗൂഢസംഘം സര്‍ക്കാര്‍ തീരുമാനങ്ങളെ അട്ടിമറിക്കാന്‍ ജാഗരൂകരായി പ്രവര്‍ത്തിക്കുന്നുവെന്നല്ലേ കരുതേണ്ടത്. സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പിലാക്കുകയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും, ഈ കാര്യത്തിലുള്ള നിര്‍ദേശം എല്ലാ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടും, ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിസാരമായി കാണുവാന്‍ പറ്റുകയില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ഇതുവരെ ശക്തമായ നടപടികളൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് സര്‍ക്കാരിന്റെ ഈ കാര്യത്തിലുള്ള വിശ്വാസ്യതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago