നെടുമ്പാശേരിയില്‍ ഇതുവരെ പരിശോധിച്ചത് 500ലേറെ പേരെ
നെടുമ്പാശേരി : കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇതുവരെ 500ലേറെ പേരെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കി. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഫലപ്രദമായ പരിശോധനയ്ക്കു ക്രമീകരണമുണ്ടാകും. നിലവില്‍ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ആഗമന ഭാഗത്താണ് പരിശോധനകള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രത്യേക മെഡിക്കല്‍ സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ മുതല്‍ അഭ്യന്തര ടെര്‍മിനലിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഭാഗത്ത് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ചൈനയില്‍ നിന്ന് മടങ്ങിവരുന്നവര്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് അഭ്യന്തര യാത്രക്കാരായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നെടുമ്പാശേരിയില്‍ അഭ്യന്തര ടെര്‍മിനലിലും ജാഗ്രതാനിര്‍ദേശം നല്‍കിയത്.
ചൈനയില്‍ നിന്ന് എത്തുന്നവരെ കൂടാതെ ജപ്പാന്‍, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെയും പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അതാത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. പിന്നീട് ഇവര്‍ ഓരോ ജില്ലയിലെയും ആരോഗ്യ വിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."