സിറിയയില്‍ ഇസ്‌റാഈലിന്റെ മിസൈല്‍ ആക്രമണം
ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങളില്‍നിന്നു നടത്തിയ ഈ ആക്രമണം പരാജയപ്പെടുത്തിയതായും സിറിയന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.
ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങളില്‍നിന്നു വര്‍ഷിച്ച മിസൈലുകളില്‍ പലതും അന്തരീക്ഷത്തില്‍വച്ചുതന്നെ നിര്‍വീര്യമാക്കിയതായാണ് വിശദീകരണം. കഴിഞ്ഞ ദിവസം രാത്രി 11.15നാണ് ആക്രമണമുണ്ടായതെന്നും സിറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
ദമസ്‌കസ് വിമാനത്താവളത്തിനും വയര്‍ഹൗസിനും സമീപമാണ് ഇത്തരത്തില്‍ ആക്രമണമുണ്ടായതെങ്കിലും വിമാനത്താവളം സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌റാഈലില്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതു വ്യക്തമാക്കുന്ന ഫോട്ടോകളും സിറിയന്‍ പത്രമായ സനാ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 25നു സിറിയയില്‍ ഇസ്‌റാഈല്‍ നടത്തിയ സമാന ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍ക്കു പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."