HOME
DETAILS

സംസ്ഥാനം ക്രമസമാധാന തകര്‍ച്ചയില്‍

  
backup
February 26 2017 | 21:02 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d

സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പിച്ചതായി പറയപ്പെടുന്ന സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തില്‍ 2013ല്‍ രാജ്യത്തെ മെച്ചപ്പെട്ട സംസ്ഥാനമായിരുന്നു കേരളമെന്ന റിപ്പോര്‍ട്ട് ഈ സന്ദര്‍ഭത്തില്‍ സ്മരിക്കപ്പെടേണ്ടതുണ്ട്. ഇടതുസര്‍ക്കാര്‍ ഭരണമേറ്റെടുത്തതിനു ശേഷം കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തുണ്ടായ ക്രിമിനല്‍ കേസുകളുടെ എണ്ണം അക്കമിട്ട് രഹസ്യാന്വേഷണ വിഭാഗം നിരത്തിയിരിക്കുകയാണ്. രണ്ടു ലക്ഷത്തോളം ക്രിമിനല്‍ കേസുകള്‍ കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്തുണ്ടായി. 1,75,000 പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു.
സ്ത്രീസുരക്ഷയ്ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പരാജയപ്പെടുകയോ പാളുകയോ ചെയ്തിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരേ 3200 പീഡനകേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 18 രാഷ്ട്രീയ കൊലപാതകങ്ങളും കുട്ടികള്‍ക്കെതിരേ 1160 പീഡനകേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിപ്പെടാതെ പോയ കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തേക്കാളും അധികമായിരിക്കും കണക്കുകള്‍. കേരളത്തില്‍ ഇത്രമാത്രം കുറ്റകൃത്യങ്ങള്‍ പെരുകാനുണ്ടായ കാരണം അന്വേഷിച്ച് കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും മാഫിയകളും തഴച്ചുവളരുകയാണ്. ഇത്തരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നില്ല.
അല്ലെങ്കില്‍ പൊലിസ് നിയന്ത്രിക്കപ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ജിഷാ വധക്കേസിലെ പ്രതിയെ പിടികൂടാനായതും നടിയെ ഉപദ്രവിച്ച പ്രതിയെ കണ്ടെത്തിയതും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ക്രമസമാധാന നിലയെ സ്വാധീനിക്കുന്നില്ല.
മുന്‍ ഡി.ജി.പി സെന്‍കുമാര്‍ തന്നെ അകാരണമായി ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയെന്നാരോപിച്ച് സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയിലും സംസ്ഥാനത്ത് ക്രമസമാധാന നില തകരുന്നതായി ആരോപിക്കുന്നുണ്ട്. തന്നെ സ്ഥാനത്തു നിന്ന് മാറ്റിയതിനു ശേഷം സംസ്ഥാനത്ത് ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിയെന്നും പൊലിസ് ഓഫിസര്‍മാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരന്തരം സ്ഥലംമാറ്റിക്കൊണ്ടിരിക്കുകയാണെന്നും തന്നെക്കുറിച്ച് ഒരു പരാതിയും ഇല്ലാത്ത അവസ്ഥയില്‍ തന്റെ സ്ഥാനം തെറിപ്പിച്ചതില്‍ രാഷ്ട്രീയ പകപോക്കലുണ്ടെന്നുമാണ് അദ്ദേഹം ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്.
കതിരൂര്‍ മനോജ് വധക്കേസ്, അരിയില്‍ ശുക്കൂര്‍ വധക്കേസ് അന്വേഷണങ്ങള്‍ സി.പി.എം നേതാക്കളിലേക്ക് എത്തിയതിനെ തുടര്‍ന്നും ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എമ്മിലെ 11 പ്രതികളെ കോടതി കുറ്റക്കാരായി കണ്ടതുമാണ് തന്റെ സ്ഥാനം തെറിപ്പിച്ചതെന്നും സെന്‍കുമാര്‍ ഹരജിയില്‍ തുടര്‍ന്ന് ആരോപിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ നിയമനകാര്യവും പ്രമോഷന്‍ നല്‍കുന്നതും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഹരജികള്‍ നേരത്തേ തള്ളിയത് ഇതേ നിലപാട് കോടതി സ്വീകരിച്ചായിരുന്നു. കഴിഞ്ഞ ദിവസവും ഹൈക്കോടതി ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. വിജിലന്‍സിന്റെ തെറ്റായ നീക്കങ്ങളെ വിമര്‍ശിക്കുന്നതിന്റെ കൂട്ടത്തില്‍ നിയമനവും പ്രമോഷനുകളും സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്ന് ഹൈക്കോടതി വിജിലന്‍സിനെ ഓര്‍മിപ്പിച്ചിരുന്നു. ആ നിലക്ക് സുപ്രിംകോടതിയില്‍ മുന്‍ ഡി.ജി.പി നല്‍കിയ അപ്പീല്‍ ഹരജി നേരത്തേ കീഴ്‌കോടതികളില്‍ നിന്നുണ്ടായ വിധികളില്‍ നിന്ന് വ്യത്യസ്തമായിക്കൂടെന്നില്ല.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് സമര്‍പിച്ച സംസ്ഥാനത്തിന്റെ തകര്‍ന്ന ക്രമസമാധാനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരികയാണെങ്കില്‍ പ്രത്യേകിച്ചും. ഇടതുപക്ഷ മുന്നണി അധികാരമേറ്റെടുത്ത് എട്ടു മാസത്തിനിടെ ക്രമസമാധാന പാലനത്തില്‍ പരാജയമാണെന്ന കണ്ടെത്തല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ല.
നീതിപൂര്‍വമായും നിഷ്പക്ഷമായും ഭരണകൂടം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നാട്ടില്‍ അരക്ഷിതാവസ്ഥയും അക്രമങ്ങളും ഇനിയും ഉണ്ടാകും.
സ്ത്രീ സമൂഹത്തിനു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം സംസ്‌കൃതചിത്തരെന്ന് അഭിമാനിക്കുന്ന കേരളീയര്‍ക്ക് ഒട്ടും ഭൂഷണമല്ല. നിന്നുപോയതോ പാളിപ്പോയതോ ആയ സ്ത്രീ സുരക്ഷാ പദ്ധതികള്‍ പുനരാരംഭിക്കേണ്ടിയിരിക്കുന്നു. സെലിബ്രിറ്റികള്‍ക്കു നേരെ അക്രമങ്ങളുണ്ടാകുമ്പോള്‍ മാത്രം പൊലിസ് ജാഗരൂഗരായാല്‍ പോര. ഓരോ പൗരന്റെയും അഭിമാനവും ജീവനും സ്വത്തും പ്രധാനമാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  19 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  32 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  39 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago