മേഘാലയയില്‍ ട്രക്ക് അപകടത്തില്‍ 17 മരണം
ഷില്ലോങ്: മേഘാലയയിലെ വെസ്റ്റ് ഖാസി ഹില്‍ ജില്ലയില്‍ ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 17 പേര് മരിച്ചു. 50 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ 8.30ന് നോങ്സ്പങ് ഗ്രാമത്തിലായിരുന്നു അപകടം. അമിതവേഗതയില്‍ ട്രക്ക് ഓടിച്ചതാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക വിവരം. മൂന്നു ഗ്രാമങ്ങളിലുള്ള 70 പേരായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇവരെല്ലാവരും രാവിലെ പള്ളിയിലേക്കു പോകുകയായിരുന്നുവെന്ന് വെസ്റ്റ് ഖാസി ഹില്‍ പൊലിസ് സൂപ്രണ്ട് സില്‍വെസ്റ്റര്‍ നോങ്ടേനര് പറഞ്ഞു.
നിയന്ത്രണം വിട്ട ട്രക്ക് റോഡരികിലെ കോണ്‍ക്രീറ്റ് റെയിലില്‍ ഇടിച്ചാണു നിന്നത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ റോഡരികിലെ താഴ്ചയിലേക്കു തെറിച്ചുവീണാണു മരിച്ചത്. 12 പേര് സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയും മറ്റൊരാള്‍ ചികിത്സക്കിടയിലുമാണു മരിച്ചത്. ട്രക്ക് ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."