ഭൂമിയുടെ രേഖകളില്‍ കൃത്രിമം; കാന്തപുരത്തിനെതിരേ കേസെടുക്കാന്‍ കഴമ്പുണ്ടെന്നു വിജലന്‍സ് റിപ്പോര്‍ട്ട്
കണ്ണൂര്‍: എസ്റ്റേറ്റ് ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ ഭൂമിയുടെ രേഖകളില്‍ മാറ്റം വരുത്തി വില്പന നടത്തിയെന്ന പരാതിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും മൂന്നു ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുക്കാന്‍ കഴമ്പുണ്ടെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. സുരേഷ് മൈക്കിള്‍, നിര്‍മല മൈക്കിള്‍ എന്നിവരുടെ പേരിലുള്ള അഞ്ചരക്കണ്ടിയിലെ 300 ഏക്കര്‍ കറപ്പത്തോട്ടം ഉള്‍പ്പെടുന്ന ഭൂമി 2000ല്‍ മര്കസിനു വേണ്ടി കാന്തപുരം വാങ്ങിയിരുന്നു. ഈ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം കാട്ടിയെന്നു ആരോപിച്ചു ഇരിട്ടി പെരിങ്കരിയിലെ അറാക്കല്‍ വീട്ടില്‍ എ.കെ ഷാജി കഴിഞ്ഞ ഫെബ്രുവരി 22നു നല്കിയ പരാതിയിലാണു തലശ്ശേരി വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി: എ.വി പ്രദീപ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
കാന്തപുരത്തിനു പുറമെ ഭൂമി കൈമാറ്റ കാലത്തെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് സെക്രട്ടറി, അഞ്ചരക്കണ്ടി വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കഴമ്പുണ്ടെന്നു വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഷാജിയുടെ പരാതിയില്‍ തലശ്ശേരി വിജിലന്‍സ് കോടതിയാണു നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."