HOME
DETAILS
MAL
23 കുട്ടികളെ ബന്ദികളാക്കി; അക്രമിയെ പൊലിസ് വെടിവച്ചുകൊന്നു
backup
February 01 2020 | 06:02 AM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെയും ചില രക്ഷിതാക്കളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ പൊലിസ് വെടിവച്ചുകൊന്നു. തുടര്‍ന്നു കുട്ടികളെ മോചിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഈ സംഭവത്തിനു പിന്നാലെ, കൊല്ലപ്പെട്ടയാളുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു.
ആറു മാസം മുതല്‍ 15 വയസുവരെ പ്രായമായ 23 കുട്ടികളെയാണ് സുഭാഷ് ബതാം എന്നയാള്‍ സ്വന്തം വീട്ടില്‍ ബന്ദികളാക്കിയത്. തന്റെ മകളുടെ ജന്മദിനാഘോഷത്തിനെന്ന പേരില്‍ ഇവരെയും ചില രക്ഷിതാക്കളെയും വിളച്ചുവരുത്തിയായിരുന്നു ഇയാള്‍ ഇത്തരത്തില്‍ ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ എട്ടു മണിക്കൂറോളം ഇയാള്‍ ഇവരെ തടവില്‍വച്ചു.
തുടര്‍ന്നു പൊലിസെത്തി വിട്ടയയ്ക്കാന് ആവശ്യപ്പെട്ടെങ്കിസലും വഴങ്ങാതിരുന്നതോടെ പൊലിസ് വീട്ടിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതോടെ ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ഇയാളുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നത്. ഭാര്യയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഇത്. ആക്രമണത്തിനു ശേഷം തെരുവിലൂടെ വലിച്ചിഴക്കപ്പെട്ട ഇവരെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാളാണ് ഇവരുടെ ഭര്‍ത്താവ് സുഭാഷ് ബതാം.
ഇയാള്‍ പരോളില്‍ ഇറങ്ങിയതായിരുന്നു. കുട്ടികളെ ബന്ദികളാക്കിയ സമയത്തു രക്ഷിക്കാനെത്തിയ പൊലിസിനു നേരെ ഇയാള്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."