എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ 26ന്
ചേളാരി (മലപ്പുറം): സമസ്ത കേരള സുന്നി ബാലവേദി റിപ്പബ്ലിക്ക് ദിനത്തില്‍ സംഘടിപ്പിക്കുന്ന ബാല ഇന്ത്യ സംസ്ഥാനത്തെ നാന്നൂറോളം റെയ്ഞ്ച് കേന്ദ്രങ്ങളില്‍ 26ന് രാവിലെ എട്ടിന് നടക്കും. 'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ബാലഇന്ത്യ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് അക്രമങ്ങള്ക്കതിരെയും വേട്ടയാടപ്പെടുന്ന പിഞ്ചു ബാല്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മാറും.
മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ബാല ഇന്ത്യയില്‍ അണിനിരക്കും. പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ, മധുരവിതരണം, പ്രഭാഷണം, പ്രമേയ അവതരണം, ദേശീയഗാനം, അനുസ്മരണം എന്നിവ സംഘടിപ്പിക്കും. റെയ്ഞ്ച് ഭാരവാഹികളും പ്രവര്‍ത്തകരും ബാല ഇന്ത്യ വിജയിപ്പിക്കുന്നതിന് കര്‍മരംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."