HOME
DETAILS
MAL
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് 'വിദേശ ശക്തി'കളെന്ന് രാജ്നാഥ്
backup
February 01 2020 | 06:02 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നതു 'വിദേശ ശക്തി'കളാണെന്ന് പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ്. ജഗ്പുര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതികൊണ്ട് ഒരു മുസ്ലിമിനും പൗരത്വം നഷ്ടപ്പെടില്ലെന്നും ഇതിന്റെ പേരില്‍ ആരുടെയെങ്കിലും പൗരത്വം ചോദ്യം ചെയ്യപ്പെട്ടാല്‍ ബി.ജെ.പി അവരോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഹിന്ദുരാഷ്ട്രമല്ല. ഇന്ത്യയുടെ ചരിത്രം സ്നേഹത്തിന്റേതാണ്, വിദ്വേഷത്തിന്റേതല്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് അറുനൂറോളം പാക്കിസ്താനികള്ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്. നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നു തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്റിവാള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്കു നല്കിയ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ വഞ്ചിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിന്റ ഭാഗമായ ഒരു നേതാവിനും തന്റെ നേട്ടങ്ങള്‍ക്കായി ഇതുപോലെ ജനങ്ങളെ വഞ്ചിക്കാനാകില്ലെന്നും രാജ്നാഥ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."