HOME
DETAILS
MAL
സെമിയിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കണം
backup
February 01 2020 | 06:02 AM
കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: ജയവും ഭാഗ്യവും ഒത്തുചേരുമോയെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമും ആരാധകരും ഉറ്റുനോക്കുന്നത്. അവസാന നാലില്‍ ഇനി ബ്ലാസ്‌റ്റേഴ്‌സ് എത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലെ വിജയം മാത്രം പോര ചില ടീമുകള്‍ ജയിക്കാതിരിക്കു കൂടി വേണം.
കൈയെത്തും ദൂരത്തുണ്ടായിരുന്ന അവസരങ്ങള്‍ കളഞ്ഞു കുളിച്ച മഞ്ഞപ്പട ഇന്ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈക്കെതിരേ പോരാട്ടത്തിനിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. മത്സരം സമനിലയിലായാല്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് പുറത്തേക്കുള്ള വാതില്‍ തുറയും. തുടര്‍ച്ചയായി രണ്ടു എവേ തോല്‍വി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെയാണ് ഹോംഗ്രൗണ്ടായ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് ബുട്ട് കെട്ടുന്നത്. വൈകിട്ട് 7.30നാണ് മത്സരം.
സാങ്കേതികമായി നാലാം സ്ഥാനത്തിന് ഇപ്പോഴും അവസരമുണ്ടെങ്കിലും അതിന് ചില ടീമുകള്‍ കനിയണം. നിലവില്‍ 21 പോയന്റുമായി നാലാമതുള്ള ഒഡിഷ എഫ്.സിയും മുബൈ എഫ്.സിയും ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്യണം. ഇനിയുള്ള നാല് മത്സരങ്ങളില്‍ ഒരെണ്ണം സമനിലിയലായാല്‍ ഒഡിഷ എഫ്.സിയും മുബൈ എഫ്.സിയും എല്ലാ മത്സരത്തിലും തോറ്റാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് ചെറിയ സാധ്യതകള്‍ പോലുമുള്ളു.
ഇതൊടൊപ്പം ചെന്നൈ, ജംഷഡ്പൂര്‍ എന്നി ടീമുകളുടെ മത്സരഫലങ്ങളും ബ്ലൈസ്റ്റേഴ്‌സിന്റെ നാലാം സ്ഥാനത്തെ ബാധിക്കും. ചെന്നൈയും ജംഷഡ്പൂരും ഇനിയുള്ള ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് പുറത്താകും.
നിലവില്‍ 13 മത്സരങ്ങളില്‍ അഞ്ച് എണ്ണം ജയിച്ച ചെന്നൈക്ക് 18 പോയന്റുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈക്ക് സെമി സാധ്യതകള്‍ നിലനിര്‍ത്താം. ബംഗളൂരു, എ.ടി.കെ, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് എന്നിവരോടാണ് ചെന്നൈയുടെ മറ്റു നിര്‍ണായക മത്സരങ്ങള്‍. അതേസമയം, പ്ലേ ഓഫ് അകലെയാണെന്നിരിക്കെ മഞ്ഞപ്പടക്ക് സൂപ്പര്‍ കപ്പില്‍ കളിക്കുക എന്നതാവും ഇനിയുള്ള ലക്ഷ്യം.
നീണ്ട വിജയ വരള്‍ച്ചക്ക് ശേഷം ഹൈദരാബദിനെ ഗോളില്‍ മുക്കിയും എ.ടി.കെയെ അവരുടെ നാട്ടില്‍ ചെന്നും തോല്‍പിച്ച് പ്ലേ ഓഫ് സാധ്യതകള്‍ സ്വപ്നം കണ്ടിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും പഴയ ബ്ലാസ്റ്റേഴ്‌സായി മാറിയത്. ജാംഷഡ്പൂരിനെതിരെയും ഗോവക്കെതിരെയും വമ്പന്‍ കളിപുറത്തെടുത്തെങ്കിലും അനാവശ്യ പിഴവുമൂലം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ, പ്ലേ ഓഫ് എന്നത് വിദൂരമായി. ഗോവക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നെങ്കിലും രക്ഷയുണ്ടായില്ല.
ചെറിയ സാധ്യതകള്‍ മുന്‍ നിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹോം ഗ്രൗണ്ടില്‍ അങ്കത്തിനിറങ്ങുേമ്പാള്‍ ജയിക്കാനാവുമെന്നാണ് പ്രതീക്ഷ. തോല്‍വി ഭാരം താഴെവെച്ച് എല്‍കോ ഷട്ടോറിക്ക് തലഉയര്‍ത്തണമെങ്കിലും ഇന്ന് ജയിച്ചേ മതിയാവൂ.
ചെന്നൈയുടെ തട്ടകത്തില്‍ കഴിഞ്ഞ നവംബറില്‍ നടന്ന മത്സരത്തില്‍ ഇരു ടീമകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ അവസാനമായി കളിച്ച മൂന്ന് മത്സരത്തിലും വിജയക്കൊടി പാറിച്ചാണ് ചെന്നൈയുടെ വരവ്. എന്തായാലും മികച്ച കളി പുറത്തെടുത്ത് ആരാധകരെ തൃപ്തിപ്പെടുത്താനെങ്കിലും സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."